---
title: "#mamanikunnu | മാമാനിക്കുന്ന് ശ്രീ മഹാദേവീ ക്ഷേത്രത്തിൽ രാമായണജ്ഞാനയജ്ഞം "
english_title: "Srimahadevikshetra in Mamanikunnu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132085/srimahadevikshetra-in-mamanikunne"
published_at: "2023-07-20T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8fd8f7668f_IMG-20230720-WA0182.jpg"
keywords: []
---

# #mamanikunnu | മാമാനിക്കുന്ന് ശ്രീ മഹാദേവീ ക്ഷേത്രത്തിൽ രാമായണജ്ഞാനയജ്ഞം 

> **Lead Summary:** **ഇരിക്കൂർ**: മാമാനിക്കുന്ന് മഹാദേവീക്ഷേത്രത്തിൽ കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതിയുടെ ആഭിമുഖ്യത്തിൽ ദ്വിദിനരാമായണജ്ഞാനയജ്ഞം വെള്ളിയാഴ്ച ആരംഭിക്കും.

## Article Content

**ഇരിക്കൂർ**: മാമാനിക്കുന്ന് മഹാദേവീക്ഷേത്രത്തിൽ കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതിയുടെ ആഭിമുഖ്യത്തിൽ ദ്വിദിനരാമായണജ്ഞാനയജ്ഞം വെള്ളിയാഴ്ച ആരംഭിക്കും.

വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ക്ഷേത്രം മേൽശാന്തി ദീപം തെളിയിക്കും 21,22 തീയ്യതികളിലായി രാമായണപാരായണം, കഥാപ്രവചനം, പ്രഭാഷണം എന്നിവ ഉണ്ടാവും.

യജ്ഞാചാര്യൻ കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതി സിക്രട്ടറി പി.എസ്.മോഹനൻ, കൊട്ടിയൂർ, ഭാഗവതസുരഭി വി എം കൃഷ്ണകുമാർ, ജ്യോത്സ്യർ വിനയകുമാർ മണത്തണ, മുരളീധരൻ പട്ടാനൂർ, പ്രകാശൻ മേലൂർ എന്നിവർ കാർമ്മികത്വം വഹിക്കും.

ശനിയാഴ്ച 5 മണിക്ക് നടക്കുന്ന സമർപ്പണ സഭയിൽ ക്ഷേത്രസമുച്ചയ ട്രസ്റ്റ് സെക്രട്ടറി വിനോദ്നായനാർ, ദേവസ്വം എക്സി. ഓഫിസർ പി മുരളീധരൻ എന്നിവർ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132085/srimahadevikshetra-in-mamanikunne)