---
title: "ജിമ്മി ജോർജ് അവാർഡ് 30 ന് സമർപ്പിക്കും "
english_title: "Jimmy George award"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13214/jimmy-george-award"
published_at: "2021-11-28T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a301f40aa2c_PicsArt_11-28-09.42.08.jpg"
keywords: []
---

# ജിമ്മി ജോർജ് അവാർഡ് 30 ന് സമർപ്പിക്കും 

> **Lead Summary:** പേരാവൂർ : നവംബർ 30ന് ജിമ്മി ജോർജ് വിടവാങ്ങിയിട്ട് 34 വർഷം പൂർത്തിയാവുന്നു . അന്നേ ദിവസം വൈകുന്നേരം 3-45 നു ജിമ്മി ജോർജ് സ്പോർട്സ് അക്കാഡമിയിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള 2020 ലെ ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് അന്തർ ദേശീയ വോളീബോൾ താരം മിനിമോൾ അബ്രഹാമിനും , 2021 ലെ അവാർഡ് അന്തർ ദേശീയ ബാഡ്‌മിന്റൺ താരം അപർണ ബാലനും സമർപ്പിക്കും .

## Article Content

പേരാവൂർ : നവംബർ 30ന് ജിമ്മി ജോർജ് വിടവാങ്ങിയിട്ട് 34 വർഷം പൂർത്തിയാവുന്നു . അന്നേ ദിവസം വൈകുന്നേരം 3-45 നു ജിമ്മി ജോർജ് സ്പോർട്സ് അക്കാഡമിയിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള 2020 ലെ ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് അന്തർ ദേശീയ വോളീബോൾ താരം മിനിമോൾ അബ്രഹാമിനും , 2021 ലെ അവാർഡ് അന്തർ ദേശീയ ബാഡ്‌മിന്റൺ താരം അപർണ ബാലനും സമർപ്പിക്കും .

തുടർന്ന് വോളീബോൾ പ്രദർശന മത്സരം നടക്കും.

പഞ്ചാബിൽ നിന്നുള്ള വോളീബോൾ പ്രൊമോട്ടർ ആയ ഇന്ദർജീത് സിംഗ് , സണ്ണി ജോസഫ് എം എൽ എ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13214/jimmy-george-award)