---
title: "#kelakam | കേളകം കൃഷിഭവനിൽ  ഹൈബ്രിഡ് തെങ്ങിൻ തൈകൾ വിതരണം നാളെ"
english_title: "Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132144/kelakam"
published_at: "2023-07-20T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b92ad69a142_Picsart_23-07-20_18-07-51-631.jpg"
keywords: []
---

# #kelakam | കേളകം കൃഷിഭവനിൽ  ഹൈബ്രിഡ് തെങ്ങിൻ തൈകൾ വിതരണം നാളെ

> **Lead Summary:** **കേളകം: **കേളകം കൃഷിഭവനിൽ ഡബ്ലൂസിടി ഹൈബ്രിഡ് തെങ്ങിൻ തൈകൾ വിതരണത്തിന് എത്തിയതായി കേളകം കൃഷി ഓഫീസർ അറിയിച്ചു.

## Article Content

**കേളകം: **കേളകം കൃഷിഭവനിൽ ഡബ്ലൂസിടി ഹൈബ്രിഡ് തെങ്ങിൻ തൈകൾ വിതരണത്തിന് എത്തിയതായി കേളകം കൃഷി ഓഫീസർ അറിയിച്ചു.

തെങ്ങിൻ തൈകളുടെ വിതരണം (21.07.2023 വെള്ളി) നാളെ രാവിലെ 10 മണി മുതൽ ആരംഭിക്കുന്നതാണ്. തെങ്ങിൻ തൈകൾക്കായി രജിസ്റ്റർ ചെയ്തവരും അല്ലാത്തവരുമായ എല്ലാ കർഷകർക്കും നാളെ മുതൽ കൃഷി ഭവനിൽ നിന്ന് തൈകൾ നേരിട്ട് വാങ്ങാവുന്നതാണ്.  തൈകളുടെ വിതരണ ഉദ്ഘാടനം നാളെ രാവിലെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി ടി അനീഷ് നിർവഹിക്കുമെന്നും കൃഷി ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132144/kelakam)