വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന ആശയക്കുഴപ്പത്തിൽ വിദ്യാഭ്യാസ വകുപ്പ്

വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന ആശയക്കുഴപ്പത്തിൽ വിദ്യാഭ്യാസ വകുപ്പ്
Nov 28, 2021 10:05 AM | By Maneesha

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ ആരോഗ്യവകുപ്പുമായി ആലോചിച്ച് നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പ്.കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി  പറയുമ്പോഴും എന്ത് ചെയ്യണമെന്ന ആശയക്കുഴപ്പത്തിലാണ് വകുപ്പ്. വാക്സീൻ എടുക്കാത്ത അധ്യാപകരുടെ കൃത്യമായ കണക്കും വിദ്യാഭ്യാസ വകുപ്പിന്റെ പക്കലില്ല.

നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിന് മുമ്പായി വിദ്യാഭ്യാസ മന്ത്രി പറഞ്ഞ കണക്ക് അനുസരിച്ച് 2282 അധ്യാപകരും 327 അനധ്യപകരും വാക്സീനെടുത്തിട്ടില്ല. ‌എന്നാൽ കഴിഞ്ഞദിവസം ചെങ്ങന്നൂരിൽ, 5000ഓളം അധ്യാപകർ വാക്സിനെടുക്കാത്തതായി ഉണ്ടെന്ന് മന്ത്രി പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എത്രപേർ അലർജി അടക്കമുള്ള ആരോഗ്യപരമായ കാരണങ്ങളാൽ, മതപരമായകാരണങ്ങൾ എന്നിങ്ങനെ വേർതിരിച്ചുള്ള കൃത്യമായ കണക്കും വിദ്യാഭ്യാസ വകുപ്പ് നൽകുന്നില്ല. സ്കൂൾ തുറന്ന സമയത്ത് ഡിഡിഇമാർ നൽകിയ വിവരം അനുസരിച്ചാണ് മന്ത്രി എണ്ണം പറഞ്ഞത്. അന്ന് രണ്ടാഴ്ചത്തേക്ക് ഈ അധ്യാപകരോട് സ്കൂളിൽ വരേണ്ടെന്ന നിർദ്ദേശവും നൽകിയരുന്നു. 

പക്ഷെ ഒരു മാസം പിന്നിടുമ്പോഴും ഇവരുടെ കാര്യത്തിൽ ഒരു തീരുമാനവുമായിട്ടില്ല. ഇപ്പോഴും ഓൺലൈൻ ക്ലാസുകൾക്കായി മാത്രമാണ് ഈ അധ്യാപകരെ ഉപയോഗിക്കുന്നത്. കൊവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ആരോഗ്യവകുപ്പുമായി ആലോചിച്ച ശേഷം നടപടിയിൽ തീരുമാനമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് പറയുന്നത്. ദുരന്തനിവാരണ നിയമപ്രകാരവും നടപടി ആലോചിക്കാം. എന്നാൽ അത്ര കടുപ്പിക്കേണ്ടെന്നും അഭിപ്രായമുണ്ട്. എന്നാൽ മതപരമായ കാരണങ്ങളാൽ വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കാത്തതിൽ സാമൂഹ്യമാധ്യമങ്ങളിൽ വിമർശനമുയരുന്നുണ്ട്.

ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരെ വാക്സീൻ എടുക്കുന്നതിൽ നിന്ന് ഒഴിവാക്കി ഉത്തരവിട്ട് സ്കൂളിൽ വരാൻ അനുവദിക്കണമെന്നാണ് എയ്‍‍ഡഡ് ഹയർ സെക്കന്ററി ടീച്ചേഴ്സ് അസോസിയേഷന്റെ ആവശ്യം.

confusion over what action to take against teachers who have not been vaccinated

Next TV

Related Stories
ലോക് സഭാ തിരഞ്ഞെടുപ്പ്: ഡിസ്ട്രിക്റ്റ് ഓര്‍ഡര്‍ സെല്‍ രൂപീകരിച്ചു

Mar 29, 2024 07:12 AM

ലോക് സഭാ തിരഞ്ഞെടുപ്പ്: ഡിസ്ട്രിക്റ്റ് ഓര്‍ഡര്‍ സെല്‍ രൂപീകരിച്ചു

ലോക് സഭാ തിരഞ്ഞെടുപ്പ്: ഡിസ്ട്രിക്റ്റ് ഓര്‍ഡര്‍ സെല്‍...

Read More >>
തമിഴ്നാട്ടിൽ പബ്ബിന്റെ മേൽക്കൂര ഇടിഞ്ഞ് വീണ് 3 പേർക്ക് ദാരുണാന്ത്യം

Mar 29, 2024 07:07 AM

തമിഴ്നാട്ടിൽ പബ്ബിന്റെ മേൽക്കൂര ഇടിഞ്ഞ് വീണ് 3 പേർക്ക് ദാരുണാന്ത്യം

തമിഴ്നാട്ടിൽ പബ്ബിന്റെ മേൽക്കൂര ഇടിഞ്ഞ് വീണ് 3 പേർ...

Read More >>
മാധ്യമ പ്രവർത്തകർക്ക് പോസ്റ്റൽ ബാലറ്റ് ബാലറ്റ്: 30 വരെ അപേക്ഷിക്കാം

Mar 29, 2024 06:41 AM

മാധ്യമ പ്രവർത്തകർക്ക് പോസ്റ്റൽ ബാലറ്റ് ബാലറ്റ്: 30 വരെ അപേക്ഷിക്കാം

മാധ്യമ പ്രവർത്തകർക്ക് പോസ്റ്റൽ ബാലറ്റ് ബാലറ്റ്: 30 വരെ...

Read More >>
ക്രിസ്തുവിന്‍റെ കുരിശുമരണ സ്മരണയിൽ ഇന്ന് ദു:ഖവെള്ളി

Mar 29, 2024 06:31 AM

ക്രിസ്തുവിന്‍റെ കുരിശുമരണ സ്മരണയിൽ ഇന്ന് ദു:ഖവെള്ളി

ക്രിസ്തുവിന്‍റെ കുരിശുമരണ സ്മരണയിൽ ഇന്ന്...

Read More >>
സിദ്ധാർത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണ‍ര്‍; വിസിയുടെയും ഡീനിന്റെയും വീഴ്ചകളും പരിശോധിക്കും

Mar 28, 2024 07:55 PM

സിദ്ധാർത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണ‍ര്‍; വിസിയുടെയും ഡീനിന്റെയും വീഴ്ചകളും പരിശോധിക്കും

സിദ്ധാർത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണ‍ര്‍; വിസിയുടെയും ഡീനിന്റെയും വീഴ്ചകളും...

Read More >>
  പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങൾ യുഡിഎഫ് നേതാക്കൾ സന്ദർശിച്ചു 

Mar 28, 2024 07:05 PM

പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങൾ യുഡിഎഫ് നേതാക്കൾ സന്ദർശിച്ചു 

കറുത്ത ദ്രാവകം ഒഴിച്ച് വികൃതമാക്കിയ പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങൾ യുഡിഎഫ് നേതാക്കൾ...

Read More >>
Top Stories

News Roundup