---
title: "അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലെ സേ​വ​ന നി​ര​ക്ക് സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച തു​ക മാ​ത്രം"
english_title: "The service charge at Akshaya Kendras is only the amount fixed by the government. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132192/the-service-charge-at-akshaya-kendras-is-only-the-amount-fixed-by-the-government"
published_at: "2023-07-20T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b94b56afaf2_kashaya_kenthram.jpg"
keywords: []
---

# അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലെ സേ​വ​ന നി​ര​ക്ക് സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച തു​ക മാ​ത്രം

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം:** സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കൃ​ത പൊ​തു ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ളാ​യ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന സേ​വ​ന​ങ്ങ​ൾ​ക്കു സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​ട്ടു​ള്ള സേ​വ​ന നി​ര​ക്ക് മാ​ത്ര​മേ ന​ൽ​കേ​ണ്ട​തു​ള്ളു എ​ന്ന് സം​സ്ഥാ​ന അ​ക്ഷ​യ ഡ​യ​റ​ക്ട​ർ അ​നു കു​മാ​രി.

## Article Content

**തി​രു​വ​ന​ന്ത​പു​രം:** സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കൃ​ത പൊ​തു ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ളാ​യ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന സേ​വ​ന​ങ്ങ​ൾ​ക്കു സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​ട്ടു​ള്ള സേ​വ​ന നി​ര​ക്ക് മാ​ത്ര​മേ ന​ൽ​കേ​ണ്ട​തു​ള്ളു എ​ന്ന് സം​സ്ഥാ​ന അ​ക്ഷ​യ ഡ​യ​റ​ക്ട​ർ അ​നു കു​മാ​രി.

സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച സേ​വ​ന​നി​ര​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കാ​ണ​ത്ത​ക്ക​വി​ധം എ​ല്ലാ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നും ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ നി​ര​ക്ക് സം​ബ​ന്ധി​ച്ച് ര​സീ​ത് എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും നി​ർ​ബ​ന്ധ​മാ​യും ന​ൽ​കു​ന്ന​തി​നും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഏ​തെ​ങ്കി​ലും അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ൽ സേ​വ​ന​നി​ര​ക്ക് പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലോ ര​സീ​ത് ല​ഭ്യ​മ​ല്ലെ​ങ്കി​ലോ ആ ​വി​വ​രം പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ജി​ല്ലാ, സം​സ്ഥാ​ന ഓ​ഫീ​സു​ക​ളെ​യോ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സി​റ്റി​സ​ൺ കോ​ൾ​സെ​ന്‍റ​റി​ലോ അ​റി​യി​ക്കാം.

അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലെ സേ​വ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ അ​ത​ത് ജി​ല്ല​ക​ളി​ലെ അ​ക്ഷ​യ ജി​ല്ലാ ഓ​ഫീ​സി​ലോ സം​സ്ഥാ​ന ഓ​ഫീ​സി​ലോ ന​ൽ​കാം. സേ​വ​ന​ങ്ങ​ൾ​ക്കു അ​മി​ത​നി​ര​ക്കു ഈ​ടാ​ക്കു​ക, ര​സീ​ത് ന​ൽ​കാ​തി​രി​ക്കു​ക, മോ​ശം പെ​രു​മാ​റ്റം ഉ​ണ്ടാ​വു​ക എ​ന്നീ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ വി​വ​രം 155300 (0471), 0471 -2525444 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​ളി​ച്ച​റി​യി​ക്കു​ക​യോ ചെ​യ്യാ​മെ​ന്ന് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132192/the-service-charge-at-akshaya-kendras-is-only-the-amount-fixed-by-the-government)