---
title: "#Accident | പുൽപ്പള്ളിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ്  അപകടം "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132292/accident"
published_at: "2023-07-21T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba10d7e87b8_Picsart_23-07-21_10-28-53-235.jpg"
keywords: []
---

# #Accident | പുൽപ്പള്ളിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ്  അപകടം 

> **Lead Summary:** **പുൽപള്ളി**: പുൽപ്പള്ളിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. പുൽപ്പള്ളിൽ നിന്നും തൃശ്ശൂർക്ക് രാവിലെ എട്ടുമണിക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ് ആറാംമയിലിനും മൂന്നാം മൈലിനും ഇടയിൽ ഫോറസ്റ്റിൽ വച്ചാണ് അപകടത്തിൽ പെട്ടത്.

## Article Content

**പുൽപള്ളി**: പുൽപ്പള്ളിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. പുൽപ്പള്ളിൽ നിന്നും തൃശ്ശൂർക്ക് രാവിലെ എട്ടുമണിക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ് ആറാംമയിലിനും മൂന്നാം മൈലിനും ഇടയിൽ ഫോറസ്റ്റിൽ വച്ചാണ് അപകടത്തിൽ പെട്ടത്.

ബസ് റോഡിൽ നിന്നും വലതുവശത്തേക്ക് തെന്നി മാറിയാണ്  മറിഞ്ഞത്. അമിതവേഗം ആകാം കാരണമെന്ന് സംശയിക്കുന്നു. 16 യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്. ആരുടെയും നില ഗുരുതരമല്ല. ഇവരെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132292/accident)