---
title: "#kannur | കണ്ണൂരിൽ മദ്യ ലഹരിയിൽ റോഡെന്ന് കരുതി റെയിൽവേ ട്രാക്കിലൂടെ കാറോടിച്ച ആൾ അറസ്റ്റിൽ "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132298/kannur"
published_at: "2023-07-21T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba0fbe88b60_Screenshot_20230721-102018_WhatsApp.jpg"
keywords: []
---

# #kannur | കണ്ണൂരിൽ മദ്യ ലഹരിയിൽ റോഡെന്ന് കരുതി റെയിൽവേ ട്രാക്കിലൂടെ കാറോടിച്ച ആൾ അറസ്റ്റിൽ 

> **Lead Summary:** **കണ്ണൂർ**: കണ്ണൂരിൽ മദ്യ ലഹരിയിൽ റോഡെന്ന് കരുതി റെയിൽവേ ട്രാക്കിലൂടെ കാറോടിച്ച ആളെ കണ്ണൂ‍ർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**കണ്ണൂർ**: കണ്ണൂരിൽ മദ്യ ലഹരിയിൽ റോഡെന്ന് കരുതി റെയിൽവേ ട്രാക്കിലൂടെ കാറോടിച്ച ആളെ കണ്ണൂ‍ർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.

അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശ് ആണ് താഴെ ചൊവ്വ റെയിൽ വേ ഗേറ്റിന് സമീത്ത് കൂടെ ട്രാക്കിലൂടെ 15 മീറ്ററോളം കാറോടിച്ചത്. കാർ റെയിൽ വേ പാളത്തിൽ കുടുങ്ങി ഓഫാകുകയും ചെയ്തു.

സംഭവം കണ്ട ഗേറ്റ് കീപ്പർ പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി കാർ ട്രാക്കിൽ നിന്ന് മാറ്റി ജയപ്രകാശിനെതിരെ റെയിൽ വേ ആക്ട് പ്രകാരവും മദ്യപിച്ച് വാഹനമോടിച്ചതിനും കേസ് എടുത്തിട്ടുണ്ട്. ജയപ്രകാശിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചെങ്കിലും കാർ വിട്ട് നൽകിയിട്ടില്ല. വാഹനം പോലീസ് കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132298/kannur)