---
title: "പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചു"
english_title: "A #prayer meeting was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132302/a-prayer-meeting-was-organized"
published_at: "2023-07-21T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba147a196ae_Picsart_23-07-21_10-45-24-127.jpg"
keywords: []
---

# പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചു

> **Lead Summary:** **കാട്ടിക്കുളം**: മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് കാട്ടിക്കുളം സെൻറ് പിറ്റേഴ്സ് പാരിഷ് ഹാളിൽ പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചു.

## Article Content

**കാട്ടിക്കുളം**: മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് കാട്ടിക്കുളം സെൻറ് പിറ്റേഴ്സ് പാരിഷ് ഹാളിൽ പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചു.

പ്രാർത്ഥനാ യോഗത്തിന് ഫാദർ ജോൺ പനച്ചി പറമ്പിൽ നേതൃത്വം നല്കി. കേരളീയ സമൂഹത്തിന് അളവറ്റ സ്നേഹവും കാരുണ്യവും പകർന്ന് നല്കിയ ഉമ്മൻ ചാണ്ടി പുതുതലമുറക്ക് മാതൃകയും പഠിക്കാനുള്ള പുസ്തകവുമാണെന്ന് ജോണിയച്ചൻ പറഞ്ഞു. സതീശൻ പുളിമുട് അധ്യക്ഷത വഹിച്ചു. വി.വി നാരായണവാര്യർ, ടി.എ.റെജി, സി.ജെ.അലക്സ്, പി.പി.തോമസ്,   പി.കെ.ബിജു, മത്തായി.പി, ഇ.ജാർജ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132302/a-prayer-meeting-was-organized)