---
title: "അധ്യാപകരും അനധ്യാപകരുമായി അയ്യായിരത്തോളം പേർ വാക്‌സിൻ എടുത്തിട്ടില്ല; വിദ്യാഭ്യാസമന്ത്രി"
english_title: "About 5,000 teachers and non-teachers have not been vaccinated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13233/about-5000-teachers-and-non-teachers-have-not-been-vaccinated"
published_at: "2021-11-28T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a32adeec4a1_Screenshot_20211128_123636_com.facebook.katana.jpg"
keywords: []
---

# അധ്യാപകരും അനധ്യാപകരുമായി അയ്യായിരത്തോളം പേർ വാക്‌സിൻ എടുത്തിട്ടില്ല; വിദ്യാഭ്യാസമന്ത്രി

> **Lead Summary:** സംസ്ഥാനത്ത് അധ്യാപകരും അനധ്യാപകരുമായി അയ്യായിരത്തോളം പേർ വാക്‌സിൻ എടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. എടുക്കാത്തവരോട് വാശിയോടെയുള്ള സമീപനം സ്വീകരിച്ചിട്ടില്ല. അവരോട് സ്‌കൂളിൽ വരരുതെന്ന് ആവശ്യപ്പെട്ടു.

## Article Content

സംസ്ഥാനത്ത് അധ്യാപകരും അനധ്യാപകരുമായി അയ്യായിരത്തോളം പേർ വാക്‌സിൻ എടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. എടുക്കാത്തവരോട് വാശിയോടെയുള്ള സമീപനം സ്വീകരിച്ചിട്ടില്ല. അവരോട് സ്‌കൂളിൽ വരരുതെന്ന് ആവശ്യപ്പെട്ടു.

വാക്‌സിൻ എടുക്കാതിരിക്കുന്നതിനെ സർക്കാർ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. വാക്‌സിൻ എടുക്കാത്തവർക്കെതിരായ തുടർനടപടി ആരോഗ്യവകുപ്പുമായി കൂടിയാലോചിക്കും. വിഷയം കോവിഡ് ഉന്നതതല സമിതിയേയും ദുരന്തനിവാരണ സമിതിയേയും അറിയിക്കുമെന്നും വി.ശിവൻകുട്ടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13233/about-5000-teachers-and-non-teachers-have-not-been-vaccinated)