---
title: "  പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി  അൻവാർശേരിയിലെ വീട്ടിലെത്തി"
english_title: "Abdul Nasser Madani"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132333/abdul-nasser-madani"
published_at: "2023-07-21T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba238965d8b_Picsart_23-07-21_11-49-38-928.jpg"
keywords: []
---

#   പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി  അൻവാർശേരിയിലെ വീട്ടിലെത്തി

> **Lead Summary:** **കൊല്ലം**: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി കൊല്ലം ശാസ്താംകോട്ട അൻവാർശേരി തോട്ടുവാൽ മൻസിലിലെത്തി. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് അദ്ദേഹത്തിന് ഇനി കേരളത്തിൽ താമസ‌ിക്കുന്നതിനു തടസമില്ല.

## Article Content

**കൊല്ലം**: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി കൊല്ലം ശാസ്താംകോട്ട അൻവാർശേരി തോട്ടുവാൽ മൻസിലിലെത്തി. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് അദ്ദേഹത്തിന് ഇനി കേരളത്തിൽ താമസ‌ിക്കുന്നതിനു തടസമില്ല.

ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നതിനാല്‍ ആദ്യ ദിവസങ്ങളില്‍ സന്ദര്‍ശകർക്കു നിയന്ത്രണമുണ്ട്. ബംഗളുരുവിൽ നിന്നു വിമാനമാർഗം തിരുവനന്തപുരത്തെത്തിയ മദനി റോഡുമാർഗം കൊല്ലത്തേയ്ക്കു പോയി.

ഭാര്യ സൂഫിയ മദനിയും മകൻ സലാഹുദ്ദീൻ അയ്യൂബിയുമടക്കം 13 അംഗസംഘം ഒപ്പമുണ്ടായിരുന്നു. രോഗിയായ പിതാവിനോടൊപ്പം ഏതാനും ദിവസം അൻവാർശേരിയിൽ തുടർന്ന ശേഷം ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിക്ക‌ും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132333/abdul-nasser-madani)