---
title: "#accident | മലപ്പുറത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് അപകടം "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132340/accident"
published_at: "2023-07-21T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba2630185ed_Picsart_23-07-21_12-00-57-904.jpg"
keywords: []
---

# #accident | മലപ്പുറത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് അപകടം 

> **Lead Summary:** **മലപ്പുറം: ** മലപ്പുറം വളാഞ്ചേരിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് യാത്രകാർക്ക് പരിക്ക്. വളാഞ്ചേരിയില്‍ നിന്നും പടപ്പറമ്പിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

## Article Content

**മലപ്പുറം: ** മലപ്പുറം വളാഞ്ചേരിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് യാത്രകാർക്ക് പരിക്ക്. വളാഞ്ചേരിയില്‍ നിന്നും പടപ്പറമ്പിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

വളാഞ്ചേരി പെരിന്തല്‍മണ്ണ റോഡില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബസ് സി എച്ച് ഹോസ്പിറ്റലിന് സമീപത്തുവെച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരില്‍ ഒരാളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132340/accident)