---
title: "#arrested | മാരക ലഹരി മരുന്നുമായി  യുവാവ് അറസ്റ്റിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132348/arrested"
published_at: "2023-07-21T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba2b91601e6_Picsart_23-07-21_12-23-48-677.jpg"
keywords: []
---

# #arrested | മാരക ലഹരി മരുന്നുമായി  യുവാവ് അറസ്റ്റിൽ 

> **Lead Summary:** **കണ്ണൂർ**: മാരക ലഹരി മരുന്നായ മെത്താ ഫിറ്റാമിനയുമായി യുവാവിനെ എക്സൈസ് പിടികൂടി. ഇതേ കേസിൽ ജയിൽ വാസം അനുഭവിച്ച് അടുത്ത കാലത്ത് പുറത്തിറങ്ങിയ യുവാവാണ് വീണ്ടും പിടിയിലായത്. എടക്കാട് പൊലിസ് സ്റ്റേഷൻ പരിധിയിലെ നടാലിലെ ഹമീദിന്റെ മകൻ കെ.ഷാനിദിനെയാണ് പിടികൂടിയത്.

## Article Content

**കണ്ണൂർ**: മാരക ലഹരി മരുന്നായ മെത്താ ഫിറ്റാമിനയുമായി യുവാവിനെ എക്സൈസ് പിടികൂടി. ഇതേ കേസിൽ ജയിൽ വാസം അനുഭവിച്ച് അടുത്ത കാലത്ത് പുറത്തിറങ്ങിയ യുവാവാണ് വീണ്ടും പിടിയിലായത്. എടക്കാട് പൊലിസ് സ്റ്റേഷൻ പരിധിയിലെ നടാലിലെ ഹമീദിന്റെ മകൻ കെ.ഷാനിദിനെയാണ് പിടികൂടിയത്.

കണ്ണൂർ എക്സൈസ് റെയ്ഞ്ച് ഓഫിസിലെ സിനു കൊയില്യത്തും സംഘവും ചേർന്ന് ചാലയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. 7.1 ഗ്രാം മെത്താ ഫിറ്റാമിനും 3000 രൂപയും ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

വ്യാഴാഴ്ച്ച രാത്രി എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ചാലയിൽ കണ്ട ഷാനിദിനെ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

കണ്ണൂർ ടൗൺ, താഴെ ചൊവ്വ, താണ ഭാഗങ്ങളിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ഷാനിദ്.

നേരത്തെ മയക്കുമരുന്ന് കടത്തിയ കേസിൽ ഷാനിദ് എക്സൈസിന്റെ പിടിയിലായിട്ടുണ്ട്. ജയിൽവാസം കഴിഞ്ഞ് അടുത്ത കാലത്താണ് ഇയാൾ വീണ്ടും പുറത്തിറങ്ങിയത്. ഇതിനു ശേഷം വീണ്ടും മയക്കുമരുന്ന്  കടത്തുന്നതിനിടെയാണ് പിടിയിലായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132348/arrested)