---
title: "#kolakkad | കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു"
english_title: "Kolakkad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132375/kolakkad"
published_at: "2023-07-21T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba3c00ec85c_Picsart_23-07-21_13-33-57-708.jpg"
keywords: []
---

# #kolakkad | കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു

> **Lead Summary:** **കൊളക്കാട്**: സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽ കുത്തിയതിന്റെ ഓർമ പുതുക്കിക്കൊണ്ട്, ചാന്ദ്രദിന സന്ദേശം നൽകിയും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചും സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു.

## Article Content

**കൊളക്കാട്**: സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽ കുത്തിയതിന്റെ ഓർമ പുതുക്കിക്കൊണ്ട്, ചാന്ദ്രദിന സന്ദേശം നൽകിയും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചും സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു.

കുട്ടികളുടെ പ്രതിനിധി അൽന റോസ് തോമസ് ചാന്ദ്രദിന സന്ദേശം നൽകി. കുട്ടികൾ നിർമിച്ചു കൊണ്ടുവന്ന വിവിധ മോഡലുകൾ ഏറെ കൗതുകമുണർത്തുന്നതും, അവരുടെ പ്രയത്നം വെളിപ്പെടുത്തുന്നതുമായിരുന്നു.

തുടർന്ന് ക്വിസ് മത്സരവും സെമിനാറും സംഘടിപ്പിച്ചു. ചാന്ദ്രദിന പതിപ്പ് നിർമ്മാണവും ഈ ദിനത്തോടനുബന്ധിച്ചു നടത്തി. സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ആണ് മത്സരങ്ങൾ നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132375/kolakkad)