---
title: "#Mananthavadi |  മാനന്തവാടിയിൽ പാലം തകർന്ന്  ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം"
english_title: "Mananthavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132391/manathavadi"
published_at: "2023-07-21T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba455cc0179_Picsart_23-07-21_14-13-44-261.jpg"
keywords: []
---

# #Mananthavadi |  മാനന്തവാടിയിൽ പാലം തകർന്ന്  ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം

> **Lead Summary:** **മാനന്തവാടി**: ബ്രിട്ടീഷുകാരുടെ കാലത്തെ ഇരുമ്പ് പാലം തകർന്ന് ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു. മാനന്തവാടി തോണിച്ചാൽ ഇറക്കത്തിലുള്ള പഴയ ഇരുമ്പുപാലമാണ് തകർന്ന് ലോഡ് കയറ്റിയ ടിപ്പർ താഴെ വീണത്.

## Article Content

**മാനന്തവാടി**: ബ്രിട്ടീഷുകാരുടെ കാലത്തെ ഇരുമ്പ് പാലം തകർന്ന് ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു. മാനന്തവാടി തോണിച്ചാൽ ഇറക്കത്തിലുള്ള പഴയ ഇരുമ്പുപാലമാണ് തകർന്ന് ലോഡ് കയറ്റിയ ടിപ്പർ താഴെ വീണത്.

ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിനോട് ചേർന്ന ബ്രിട്ടീഷുകാരുടെ കാലത്തെ പഴയ ഇരുമ്പുപാലമാണ് തകർന്നത്. ഗ്രൗണ്ടിന് സമീപം നടക്കുന്ന നിർമാണ പ്രവർത്തിക്ക് ആവശ്യമായ മെറ്റൽ പഴയ പാലത്തിലൂടെ കൊണ്ട് പോകുമ്പോഴാണ് അപകടം. ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132391/manathavadi)