---
title: "പി എൻ ശ്രീനിവാസൻ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "PN Srinivasan  memorial "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13240/pn-srinivasan-organized-the-memorial"
published_at: "2021-11-28T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a33a33d2cb2_PicsArt_11-28-01.43.19.jpg"
keywords: []
---

# പി എൻ ശ്രീനിവാസൻ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **മണത്തണ : **സംസ്ഥാന സർക്കാരിൻറെ മികച്ച കൃഷി ഓഫീസർക്കുള്ള അവാർഡ് ജേതാവു൦ മണത്തണ എസ്എൻഡിപി ശാഖ യോഗം വൈസ് പ്രസിഡണ്ടു൦ ആയിരുന്ന പി എൻ ശ്രീനിവാസൻറെ രണ്ടാം ചരമ വാർഷികവും അനുസ്മരണ സമ്മേളനവും മണത്തണ എസ്എൻഡിപി ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ആചരിച്ചു. 

## Article Content

**മണത്തണ : **സംസ്ഥാന സർക്കാരിൻറെ മികച്ച കൃഷി ഓഫീസർക്കുള്ള അവാർഡ് ജേതാവു൦ മണത്തണ എസ്എൻഡിപി ശാഖ യോഗം വൈസ് പ്രസിഡണ്ടു൦ ആയിരുന്ന പി എൻ ശ്രീനിവാസൻറെ രണ്ടാം ചരമ വാർഷികവും അനുസ്മരണ സമ്മേളനവും മണത്തണ എസ്എൻഡിപി ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ആചരിച്ചു. 

ശാഖാ സെക്രട്ടറി സ്വാഗതമാശംസിച്ചു, ശാഖാ പ്രസിഡൻറ് മന്മഥൻ അധ്യക്ഷത വഹിച്ചു , എസ്എൻഡിപി  ഇരിട്ടി യൂണിയൻ സെക്രട്ടറി പി  എൻ ബാബു ഉദ്ഘാടനം നിർവഹിച്ചു, പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സോജ പി എൻ ശ്രീനിവാസൻറെ ഫോട്ടോ അനാച്ഛാദനം ചെയ്തു. 

ഇരിട്ടി യൂണിയൻ കൗൺസിലർ ചന്ദ്രമതി പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡ് നൽകി അഭിനന്ദിച്ചു, പ്രസംഗ മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി.എ കെ ഗോപാലകൃഷ്ണൻ, എം കെ സുരേന്ദ്രൻ , രാജു പെരുമന തുടങ്ങിയവരും പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13240/pn-srinivasan-organized-the-memorial)