---
title: "#vadakara| വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു."
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132410/died"
published_at: "2023-07-21T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba4c4bc9e41_Screenshot_20221204-090124_Facebook.jpg"
keywords: []
---

# #vadakara| വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു.

> **Lead Summary:** **വടകര**: വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. മണിയൂർ പഞ്ചായത്തിലെ മുടപ്പിലാവിൽ മലയമ്പള്ളി മീത്തലെ താഴത്ത്കുനി ബാബുവിന്റെ മകൻ നിതുവാണ് മരിച്ചത്.

## Article Content

**വടകര**: വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. മണിയൂർ പഞ്ചായത്തിലെ മുടപ്പിലാവിൽ മലയമ്പള്ളി മീത്തലെ താഴത്ത്കുനി ബാബുവിന്റെ മകൻ നിതുവാണ് മരിച്ചത്.

ഇന്നലെ രാത്രി 12:30 യോടെ വടകര റെയിൽവേ ഗേറ്റിന് സമീപത്താണ് അപകടമുണ്ടായത്. ചെന്നൈയിൽ ചായക്കടയിൽ ജോലി ചെയ്യുകയായിരുന്നു നിതു. അമ്മ രാധ, സഹോദരി നിത്യ. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി വടകര പോലീസ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റുമോട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132410/died)