---
title: " റോഡ് അറ്റക്കുറ്റപ്പണികള്‍ക്കായി 119 കോടി അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്"
english_title: "119 crore for road work"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13242/119-crore-for-road-work"
published_at: "2021-11-28T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a33bdce0046_images - 2021-11-28T135035.158.jpeg"
keywords: []
---

#  റോഡ് അറ്റക്കുറ്റപ്പണികള്‍ക്കായി 119 കോടി അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

> **Lead Summary:**  കോഴിക്കോട്: റോഡ് അറ്റക്കുറ്റപ്പണികള്‍ക്കായി 119 കോടി അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. മഴ കഴിഞ്ഞാലുടന്‍ റോഡ് പണി ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

## Article Content

 കോഴിക്കോട്: റോഡ് അറ്റക്കുറ്റപ്പണികള്‍ക്കായി 119 കോടി അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. മഴ കഴിഞ്ഞാലുടന്‍ റോഡ് പണി ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

റോഡ് അറ്റകുറ്റപ്പണി ചെയ്തു കഴിഞ്ഞാല്‍ കരാറുകാരന്റെ ജോലി തീരില്ലെന്നും പരിപാലിക്കുന്ന കാലഘട്ടത്തില്‍ റോഡിലുണ്ടാകുന്ന തകരാറുകള്‍ എല്ലാം കരാറുകാരന്‍ തന്നെ പരിഹരിക്കണമെന്നും മന്ത്രി പറഞ്ഞു.കാലാവധി കഴിഞ്ഞ റോഡിനു റണ്ണിംഗ് കോണ്‍ട്രാക്ട് നല്‍കാനാണ് തീരുമാനം. മഴ ഇല്ലാത്ത ദിവസം റോഡ് പണി നടത്തും.

ജല അതോറിറ്റി റോഡുകള്‍ പൊളിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ കിട്ടുന്നുണ്ടെന്നും ഇത് പരിഹരിക്കാന്‍ ശ്രമം തുടങ്ങിയെന്നും മന്ത്രി അറിയിച്ചു. പരാതികള്‍ക്കെതിരെ ഉടന്‍തന്നെ യോഗം വിളിച്ച് പ്രശ്‌ന പരിഹാരം കാണുമെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.റസ്റ്റ് ഹൗസുകളിലെ ശുചിത്വം ഒരു പ്രധാന ഘടകമാണ്. തെറ്റായ രീതികളോട് കോംപ്രമൈസ് ചെയ്യാന്‍ സാധിക്കില്ലെന്നും എണ്ണയിട്ട യന്ത്രം പോലെ സംവിധാനത്തെ ചലിപ്പിക്കാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13242/119-crore-for-road-work)