---
title: "#scoutsguides | ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സ്നേഹഭവനങ്ങളുടെ താക്കോൽ കൈമാറ്റം 24-ന്"
english_title: "Handover of keys to Bharat Scouts & Guides Sneha Bhavans on 24th"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132424/handover-of-keys-to-bharat-scouts-guides-sneha-bhavans-on-24th"
published_at: "2023-07-21T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba53d8cc91e_Screenshot_2023-07-21-14-51-25-31_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #scoutsguides | ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സ്നേഹഭവനങ്ങളുടെ താക്കോൽ കൈമാറ്റം 24-ന്

> **Lead Summary:** **കൽപ്പറ്റ**: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി, വൈത്തിരി ലോക്കൽ അസോസിയേഷനുകളിൽ നിർമ്മിച്ച രണ്ട് സ്നേഹഭവനങ്ങളുടെ താക്കോൽ കൈമാറ്റം 2023 ജൂലൈ 24 തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 3മണിക്ക് സുൽത്താൻ ബത്തേരി അദ്ധ്യാപകഭവനിൽ സുൽത്താൻ ബത്തേരി എം എൽ എ ഐ സി ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കും.

## Article Content

**കൽപ്പറ്റ**: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി, വൈത്തിരി ലോക്കൽ അസോസിയേഷനുകളിൽ നിർമ്മിച്ച രണ്ട് സ്നേഹഭവനങ്ങളുടെ താക്കോൽ കൈമാറ്റം 2023 ജൂലൈ 24 തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 3മണിക്ക് സുൽത്താൻ ബത്തേരി അദ്ധ്യാപകഭവനിൽ സുൽത്താൻ ബത്തേരി എം എൽ എ ഐ സി ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കും.

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എൻ കെ പ്രഭാകരന്റെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ ടി കെ രമേശ് ചെയർമാൻ ബത്തേരി മുനിസിപ്പാലിറ്റി മുഖ്യതിഥിയായിരിക്കും. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ വിഷൻ 2021-2026 ന്റെ ഭാഗമായി എല്ലാ സബ്ജില്ലകളിലും അർഹരായ ഓരോ വിദ്യാർത്ഥികൾക്കും വീട് നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിലെ ബത്തേരി, വൈത്തിരി ലോക്കൽ അസോസിയേഷനുകൾ ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ അമ്പലവയൽ, വയനാട് ഓർഫനേജ് ഹയർ സെക്കന്ററി സ്കൂൾ മുട്ടിൽ, ഉപജില്ലകളിലെ മറ്റു വിദ്യാലയങ്ങൾ പ്രദേശവാസികൾ എന്നിവരുടെ സഹകരണത്തോടെയാണ് ഭവനങ്ങൾ പൂർത്തീകരിച്ചത്.

തദവസരത്തിൽ ജനപ്രതിനിധികൾ, വിദ്യാഭ്യാസ മേലധികാരികൾ, സ്കൗട്ട്സ് & ഗൈഡ്സ് സംസ്ഥാന-ജില്ലാ നേതാക്കൾ, പ്രാദേശിക ഭവനനിർമാണകമ്മിറ്റി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132424/handover-of-keys-to-bharat-scouts-guides-sneha-bhavans-on-24th)