---
title: "#bateriroadaccident | ബത്തേരി ദേശീയ പാതക്കരികിൽ റോഡപകടത്തിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം വെള്ളകെട്ടിൽ കണ്ടെത്തി"
english_title: "Bateri road accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132441/bateri-road-accident"
published_at: "2023-07-21T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba615a1a0b1_Picsart_23-07-21_16-01-22-512.jpg"
keywords: []
---

# #bateriroadaccident | ബത്തേരി ദേശീയ പാതക്കരികിൽ റോഡപകടത്തിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം വെള്ളകെട്ടിൽ കണ്ടെത്തി

> **Lead Summary:** **കൽപ്പറ്റ**: കൽപ്പറ്റ - ബത്തേരി ദേശീയ പാതക്കരികിൽ മുട്ടിലിൽ റോഡപകടത്തിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം നാല് ദിവസത്തിന് ശേഷം വെള്ളകെട്ടിൽ കണ്ടെത്തി. കാക്കായൽ തെനേരി കാദർപ്പടി വാര്യാട് കുന്ന് രവിയുടെ മകൻ അരുൺ കുമാറി ൻ്റെതാണ് മൃതദേഹം.

## Article Content

**കൽപ്പറ്റ**: കൽപ്പറ്റ - ബത്തേരി ദേശീയ പാതക്കരികിൽ മുട്ടിലിൽ റോഡപകടത്തിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം നാല് ദിവസത്തിന് ശേഷം വെള്ളകെട്ടിൽ കണ്ടെത്തി. കാക്കായൽ തെനേരി കാദർപ്പടി വാര്യാട് കുന്ന് രവിയുടെ മകൻ അരുൺ കുമാറി ൻ്റെതാണ് മൃതദേഹം.

റോഡപകടമാണന്ന് സംശയിക്കുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണതാണന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പതിനേഴാം തിയതി മുതൽ കാണാതായിരുന്നു. അരുൺ കുമാറിൻ്റെ ചെരുപ്പുകളും ഫോണും സ്ഥലത്ത് നിന്ന് ലഭിച്ചു. 

രണ്ട് മാസമായി മീനങ്ങാടി 54-ൽ പുക പരിശോധന കേന്ദ്രത്തിലായിരുന്നു ജോലി. വെള്ളക്കെട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. അമ്മ ശോഭന.രണ്ട് സഹോദരങ്ങളുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132441/bateri-road-accident)