---
title: "#kottiyoor | വെങ്ങലോടി ബാവലിപുഴയിൽ സംരക്ഷണഭിത്തി അത്യാവശ്യമെന്ന് പ്രദേശവാസികൾ"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132450/kottiyoor"
published_at: "2023-07-21T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba6a72202ae_Screenshot_2023-07-21-16-38-00-41_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #kottiyoor | വെങ്ങലോടി ബാവലിപുഴയിൽ സംരക്ഷണഭിത്തി അത്യാവശ്യമെന്ന് പ്രദേശവാസികൾ

> **Lead Summary:** **കൊട്ടിയൂർ**: ബാവലി പുഴ ഗതി മാറി ഒഴുകി ഏക്കർ കണക്കിന് ഭൂമി പുഴയെടുത്ത സംഭവത്തിൽ പുഴയെ പൂർവസ്ഥിതിയിൽ ആക്കുന്ന പ്രവർത്തി തുടരുകയാണ്.

## Article Content

**കൊട്ടിയൂർ**: ബാവലി പുഴ ഗതി മാറി ഒഴുകി ഏക്കർ കണക്കിന് ഭൂമി പുഴയെടുത്ത സംഭവത്തിൽ പുഴയെ പൂർവസ്ഥിതിയിൽ ആക്കുന്ന പ്രവർത്തി തുടരുകയാണ്.

കഴിഞ്ഞ അഞ്ചുവർഷമായി കൊട്ടിയൂർ പഞ്ചായത്തിലെ വെങ്ങലോടി ബാവലിപ്പുഴയുടെ തീരത്ത് ചേർന്ന് താമസിക്കുന്ന ആളുകളുടെ ഏക്കർ കണക്കിന് ഭൂമിയാണ് ഗതി മാറിയൊഴുകി പുഴയെടുത്തത്.

ഇതിനെ തുടർന്ന് പ്രദേശവാസികൾ ചേർന്ന് പഞ്ചായത്തിനും ജലസേചന വകുപ്പ് മന്ത്രിക്കും സംരക്ഷണ മതിൽ കെട്ടി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയെങ്കിലും പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ല.

എന്നാൽ ഇരിട്ടിയിൽ മന്ത്രി കെ രാധാകൃഷ്ണന്റെ അദാലത്തിൽ ഭൂമി നഷ്ടപ്പെട്ടവർ ഈ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തുകയും അപേക്ഷ നൽകിയതിനെയും തുടർന്നാണ് പുഴ പൂർവസ്ഥിതിയിലാക്കുന്ന പ്രവർത്തി ആരംഭിച്ചത്.

നിലവിലെ പ്രവർത്തി താൽക്കാലിക ആശ്വാസമാണെന്നും മഴ കനത്താൽ വീണ്ടും ഭീഷണിയാണെന്നുമാണ് സമീപവാസിയായ അമ്പിളി പറയുന്നത്. 

ഉടൻതന്നെ പുഴ പൂർവ്വ സ്ഥിതിയിലാക്കുന്ന പ്രവർത്തി അവസാനിക്കുമെന്നും സംരക്ഷണ ഭിത്തി മാത്രമാണ് ശാശ്വത പരിഹാരം എന്നും ആണ് പ്രദേശവാസികൾ പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132450/kottiyoor)