---
title: "#kelakam | കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132459/kelakam"
published_at: "2023-07-21T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba72c23b0f3_Picsart_23-07-21_17-22-58-535.jpg"
keywords: []
---

# #kelakam | കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു

> **Lead Summary:** **കേളകം**: ഭൂമിയുടെ ഒരേയൊരു ഗ്രഹമായ ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തിയതിന്റെ ഓര്‍മ്മ അനുസ്മരിച്ചുകൊണ്ട് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു.

## Article Content

**കേളകം**: ഭൂമിയുടെ ഒരേയൊരു ഗ്രഹമായ ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തിയതിന്റെ ഓര്‍മ്മ അനുസ്മരിച്ചുകൊണ്ട് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു.

ഹെഡ്മാസ്റ്റർ എം വി മാത്യു പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഫാ. എൽദോ ജോൺ അധ്യക്ഷത വഹിച്ചു. സയൻസ് ക്ലബ് ഭാരവാഹികളായ ജീന മേരി തങ്കച്ചൻ, സിനി സി മാത്യു, രാധിക എം കെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വിദ്യാര്‍ത്ഥികളായ നിഹാല്‍ ജില്‍സ്, മീര തോമസ്, ലിഥിയ ബൈജു, ശിവന്യ വിനോദ് എന്നിവര്‍ പരിപാടികള്‍ അവതരിപ്പിച്ചു.

ദിനാചരണത്തോടനുബന്ധിച്ച് റോക്കറ്റ് നിര്‍മ്മാണം, ചാന്ദ്രദിന ആല്‍ബം, ക്വിസ് മത്സരം, സാങ്കല്‍പിക ചാന്ദ്രയാത്രാവിവരണരചന തുടങ്ങി വിവിധ പരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132459/kelakam)