---
title: "കൊട്ടിയൂർ ഐ ജെ എം ഹൈസ്കൂളിൽ  ചാന്ദ്രദിനാഘോഷം ആചരിച്ചു "
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132464/kottiyoor"
published_at: "2023-07-21T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba78e8958d8_Picsart_23-07-21_17-47-32-010.jpg"
keywords: []
---

# കൊട്ടിയൂർ ഐ ജെ എം ഹൈസ്കൂളിൽ  ചാന്ദ്രദിനാഘോഷം ആചരിച്ചു 

> **Lead Summary:** **കൊട്ടിയൂർ** : ഐ ജെ എം ഹൈസ്കൂളിൽ അന്താരാഷ്ട്ര ചാന്ദ്രദിനാഘോഷം മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മ ദിനമായ ചാന്ദ്രദിനം ആകർഷകമായ ദൃശ്യാവിഷ്കാരത്തോടെയും ലഘു നാടകത്തോടെയും സ്കൂളിലെ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു.

## Article Content

**കൊട്ടിയൂർ** : ഐ ജെ എം ഹൈസ്കൂളിൽ അന്താരാഷ്ട്ര ചാന്ദ്രദിനാഘോഷം മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മ ദിനമായ ചാന്ദ്രദിനം ആകർഷകമായ ദൃശ്യാവിഷ്കാരത്തോടെയും ലഘു നാടകത്തോടെയും സ്കൂളിലെ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു.

ദൃശ്യാവിഷ്കാരത്തിനിടെ നീൽ ആംസ്ട്രോങ്ങ് , എഡ്വിൻ ആൽഡ്രിൻ മൈക്കിൾ കോളിൻസ് എന്നിവരുടെ വേഷവിധാനത്തോടെ വേദിയിലേക്കെത്തിയവർ കുട്ടികളിൽ ആവേശം ഉണർത്തി.

അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കന്നഡി, ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ് എന്നിവരുടേയും രൂപത്തിലെത്തിയ വിദ്യാർത്ഥികൾ വേദിയിൽ അനുഭവങ്ങൾ പങ്കുവെച്ചു.

ഇന്ത്യയുടെ അഭിമാനമായ ചാന്ദ്ര പര്യവേഷണ ദൗത്യങ്ങളുടെയും ചന്ദ്രയാനിനെ കുറിച്ചും വിവരണം നൽകി. ചാന്ദ്രദിനത്തോടനുബന്ധിച്ച് നടത്തിയ ചാന്ദ്രദിന ക്വിസ്സിന്റെയും മറ്റ് മത്സരങ്ങളുടെയും വിജയികളെ സ്കൂൾ ഹെഡ്മാസ്റ്റർ വർഗീസ് ഇ കെ അനുമോദിച്ചു. സയൻസ് ക്ലബ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132464/kottiyoor)