---
title: " #kelakam | ചെട്ടിയാംപറമ്പ് യുപി സ്കൂളിൽ കുട്ടികൾക്കായി 'വർണ്ണ കൂടാരം കളിയിടം'എന്ന പേരിൽ പ്രീ സ്കൂൾ നിർമ്മിച്ചു. "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132466/kelakam"
published_at: "2023-07-21T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba7aa1872a0_Picsart_23-07-21_18-01-15-932.jpg"
keywords: []
---

#  #kelakam | ചെട്ടിയാംപറമ്പ് യുപി സ്കൂളിൽ കുട്ടികൾക്കായി 'വർണ്ണ കൂടാരം കളിയിടം'എന്ന പേരിൽ പ്രീ സ്കൂൾ നിർമ്മിച്ചു. 

> **Lead Summary:** **കേളകം**: ചെട്ടിയാംപറമ്പ് യുപി സ്കൂളിൽ കുട്ടികൾക്കായി 'വർണ്ണ കൂടാരം കളിയിടം' എന്ന പേരിൽ പ്രീ സ്കൂൾ നിർമ്മിച്ചു.

## Article Content

**കേളകം**: ചെട്ടിയാംപറമ്പ് യുപി സ്കൂളിൽ കുട്ടികൾക്കായി 'വർണ്ണ കൂടാരം കളിയിടം' എന്ന പേരിൽ പ്രീ സ്കൂൾ നിർമ്മിച്ചു.

പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.    സ്റ്റാർസ് പദ്ധതി പ്രകാരം എസ് എസ് കെ അനുവദിച്ച 10 ലക്ഷം രൂപയും പൊതുജനങ്ങളിൽ നിന്ന് ലഭിച്ച സംഭാവനകളും ഉപയോഗിച്ചാണ് കേളകം ചെട്ടിയാംപറമ്പ് യുപി സ്കൂളിൽ കുട്ടികൾക്കായി വർണ്ണ കൂടാരം 'കളിയിടം' നിർമ്മിച്ചത്.

വളരെ മികച്ച സൗകര്യങ്ങളോടുകൂടി നവീകരിച്ച ഈ മോഡൽ പ്രീ സ്കൂൾ ഇന്ന് കണ്ണൂർ ജില്ലയിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒന്നാണ്. ചായങ്ങൾ കൊണ്ടും വർണ്ണവിപുലമായ ചിത്രങ്ങൾ കൊണ്ടും കാണുന്നവരുടെ കണ്ണുകൾക്ക് കുളിർമയാകുന്ന രീതിയിലാണ് വർണ്ണക്കൂടാരം ഒരുക്കിയിട്ടുള്ളത്.

കൂടാരത്തിനുള്ളിൽ അടുക്കള, ശാസ്ത്രീകരിച്ച ശയനമുറി, ഗണിതശാസ്ത്രയിടം, കരകൗശലനിർമ്മാണയിടം, സെൻസറിംഗ് ഇടം, കളിയിടം കൂടാതെ കുഞ്ഞുങ്ങൾക്ക് പാടാനും കഥകൾ പറയാനുമുള്ള കുഞ്ഞരങ്ങ് തുടങ്ങിയവയാണ് കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത്.

പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് വർണ്ണ കൂടാരം കളിയിടം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

ഈ വർണ്ണ കൂടാരത്തിൽ വരാനും ഉദ്ഘാടന കർമ്മം നിർവഹിക്കാനും കഴിഞ്ഞില്ലെങ്കിൽ വലിയൊരു നഷ്ടമായേനെ എന്നും എംഎൽഎ പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ പിടിഎ പ്രസിഡന്റ് വിനോദ് ടിബി അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ വിനു കെ ആർ, വിനോദ് ഈസി, രമേശൻ കടൂർ, തുളസീധരൻ മാസ്റ്റർ തുടങ്ങിയ വിവിധ വാർഡ് മെമ്പർമാരും സ്കൂൾ അധികൃതരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132466/kelakam)