---
title: "കഞ്ചാവുമായി പിടിയിലായ യുവാവിന് രണ്ടു വർഷം കഠിനതടവും 25,000 രൂപ പിഴയും. "
english_title: "A young man who was caught with ganja was sentenced to two years rigorous imprisonment and a fine of Rs 25,000. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132493/a-young-man-who-was-caught-with-ganja-was-sentenced-to-two-years-rigorous-imprisonment-and-a-fine-of-rs-25000"
published_at: "2023-07-21T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba96ab5fb61_xfxfxcgxg.jpg"
keywords: []
---

# കഞ്ചാവുമായി പിടിയിലായ യുവാവിന് രണ്ടു വർഷം കഠിനതടവും 25,000 രൂപ പിഴയും. 

> **Lead Summary:** **കൽപ്പറ്റ:** കഞ്ചാവുമായി പിടിയിലായ യുവാവിന് രണ്ടു വർഷം കഠിനതടവും 25,000 രൂപ പിഴയും. ബത്തേരി കെ.എസ്.ആർ.ടി.സി ഗാരേജിന് സമീപം വെച്ച് 1.05 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ തൃക്കൈപ്പറ്റ, ചെമ്പൻവീട്ടിൽ, ജംഷീറിനെയാണ് കൽപറ്റ അഡീഷണൽ സെഷൻസ് (NDPS സ്പെഷ്യൽ) കോടതി ശിക്ഷിച്ചത്. നർകോട്ടിക് സ്പെഷ്യൽ ജഡ്ജ് ബഹു. എസ്.കെ. അനിൽകുമാർ ആണ് വിധി പ്രസ്താവിച്ചത്. കുറ്റം കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

## Article Content

**കൽപ്പറ്റ:** കഞ്ചാവുമായി പിടിയിലായ യുവാവിന് രണ്ടു വർഷം കഠിനതടവും 25,000 രൂപ പിഴയും. ബത്തേരി കെ.എസ്.ആർ.ടി.സി ഗാരേജിന് സമീപം വെച്ച് 1.05 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ തൃക്കൈപ്പറ്റ, ചെമ്പൻവീട്ടിൽ, ജംഷീറിനെയാണ് കൽപറ്റ അഡീഷണൽ സെഷൻസ് (NDPS സ്പെഷ്യൽ) കോടതി ശിക്ഷിച്ചത്. നർകോട്ടിക് സ്പെഷ്യൽ ജഡ്ജ് ബഹു. എസ്.കെ. അനിൽകുമാർ ആണ് വിധി പ്രസ്താവിച്ചത്. കുറ്റം കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

ബത്തേരി പോലീസ് സ്റ്റേഷനിലെ അഡീഷണൽ സബ് ഇൻസ്പെക്ടർ എ.കെ ജോണിയും, അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ബത്തേരി പോലീസ് ഇൻസ്പെക്ടർ എം.ഡി. സുനിലുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ.യു. സുരേഷ് കുമാർ ഹാജരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132493/a-young-man-who-was-caught-with-ganja-was-sentenced-to-two-years-rigorous-imprisonment-and-a-fine-of-rs-25000)