---
title: "മൂന്ന് ക്ഷേത്രങ്ങളിൽ പൂട്ട് പൊളിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ. "
english_title: "Suspect arrested for breaking locks in three temples. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132519/suspect-arrested-for-breaking-locks-in-three-temples"
published_at: "2023-07-21T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64baa8ee08251_dghfgdjf.jpg"
keywords: []
---

# മൂന്ന് ക്ഷേത്രങ്ങളിൽ പൂട്ട് പൊളിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ. 

> **Lead Summary:** **കണ്ണൂർ: **കോഴിക്കോട് ജില്ലയിലെ മൂന്ന് ക്ഷേത്രങ്ങളിൽ പൂട്ട് പൊളിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ. ഭണ്ഡാരം കുത്തി പൊളിച്ച് പണവും ക്ഷേത്രത്തിനുള്ളിലെ വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ച ചീക്കിലോട് സ്വദേശി ഹർഷാദാണ് അറസ്റ്റിലായത്.

## Article Content

**കണ്ണൂർ: **കോഴിക്കോട് ജില്ലയിലെ മൂന്ന് ക്ഷേത്രങ്ങളിൽ പൂട്ട് പൊളിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ. ഭണ്ഡാരം കുത്തി പൊളിച്ച് പണവും ക്ഷേത്രത്തിനുള്ളിലെ വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ച ചീക്കിലോട് സ്വദേശി ഹർഷാദാണ് അറസ്റ്റിലായത്.

കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലായി മയക്ക് മരുന്ന് കടത്തടക്കം മുപ്പതോളം കേസുകളിൽ പ്രതിയായ ആളാണെന്ന് ഹർഷാദെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മാഹിയിലെ ഒരു ക്ഷേത്രത്തിൽ കളവ് നടത്തിയതിന് ജയിൽ ശിക്ഷ കഴിഞ്ഞ് മൂന്ന് മാസം മുൻപാണ് ഇയാൾ പുറത്ത് ഇറങ്ങിയത്. ക്ഷേത്രങ്ങളിൽ നിന്ന് മോഷ്ടിച്ച വിളക്കുകളും ഓട്ട് പാത്രങ്ങളും ഇയാളിൽ നിന്ന് കണ്ടെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132519/suspect-arrested-for-breaking-locks-in-three-temples)