---
title: "അജ്ഞാത മൃതദേഹം തീവണ്ടിയിൽ കുരുങ്ങിയ നിലയിൽ കാണപ്പെട്ടു "
english_title: "An unidentified body was found crushed on the train"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13268/an-unidentified-body-was-found-crushed-on-the-train"
published_at: "2021-11-28T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a35ac3b17f7_PicsArt_11-28-03.59.46.jpg"
keywords: []
---

# അജ്ഞാത മൃതദേഹം തീവണ്ടിയിൽ കുരുങ്ങിയ നിലയിൽ കാണപ്പെട്ടു 

> **Lead Summary:** പയ്യന്നൂർ - ജബൽപൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലാണ് മൃതദേഹം കുരുങ്ങിയ നിലയിൽ കാണപ്പെട്ടത് .ഏകദേശം എഴുപത് വയസോളം പ്രായം തോന്നിക്കുന്ന പുരുഷൻ്റെതാണ് മൃതദേഹം .

## Article Content

പയ്യന്നൂർ - ജബൽപൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലാണ് മൃതദേഹം കുരുങ്ങിയ നിലയിൽ കാണപ്പെട്ടത് .ഏകദേശം എഴുപത് വയസോളം പ്രായം തോന്നിക്കുന്ന പുരുഷൻ്റെതാണ് മൃതദേഹം .

ട്രെയിൻ പയ്യന്നൂർ റെയിൽ വേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത് .റെയിൽ വേ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ പയ്യന്നൂർ ഫയർ ഫോഴ്സ് സംഭവസ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.

ഫയർ സ്റ്റേഷൻ ജീവനക്കാരായ ഉന്മേഷ്, സത്യൻ, അഖിൽ, രാമചന്ദ്രൻ ,സജീന്ദ്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു .മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി . പയ്യന്നൂർ പോലീസും ,റെയിൽ വേ സംരക്ഷണ സേനയും സംഭവ സ്ഥലത്തെത്തി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13268/an-unidentified-body-was-found-crushed-on-the-train)