---
title: "#youngman | വീടിൻ്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു"
english_title: "The young man died while undergoing treatment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132735/the-young-man-died-while-undergoing-treatment"
published_at: "2023-07-22T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bbb8ae28d66_Picsart_23-07-22_16-37-55-498.jpg"
keywords: []
---

# #youngman | വീടിൻ്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു

> **Lead Summary:** **നടുവനാട്**: വീടിൻ്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ കാൽ തെന്നി വീണ് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു. നടുവനാട് നിടിയാഞ്ഞിരത്തെ ഉച്ചമ്പള്ളി ബാലൻ്റെയും ജാനകിയുടെയും മകൻ ദിവാകരൻ ആണ് മരണപ്പെട്ടത്.

## Article Content

**നടുവനാട്**: വീടിൻ്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ കാൽ തെന്നി വീണ് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു. നടുവനാട് നിടിയാഞ്ഞിരത്തെ ഉച്ചമ്പള്ളി ബാലൻ്റെയും ജാനകിയുടെയും മകൻ ദിവാകരൻ ആണ് മരണപ്പെട്ടത്.

മംഗലാപുരം സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഉളിയിൽ ടൗണിൽ അലുമിനിയം ഫാബ്രിക്കേഷൻ കട നടത്തിവരികയാണ്. ഭാര്യ: സജ്ന മകൻ.ദേവപ്രയാഗ് (ചാവശ്ശേരി എച്ച്. എസ്.എസ്.വിദ്യാർത്ഥി ).

സഹോദരങ്ങൾ: രാജൻ, ശോഭ, രമണി, രജിത, കേരള വ്യാപാരി വ്യവസായി സമിതി ഉളിയിൽ യുണിറ്റ് ജോ. സെക്രട്ടറിയാണ് ദിവാകരൻ. മൃതദേഹം വൈകുന്നേരത്തോടെ നിടിയാഞ്ഞിരത്തെ വീട്ടിലെത്തിച്ച് സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132735/the-young-man-died-while-undergoing-treatment)