---
title: "കണ്ണൂർ ജില്ലയിൽ കെ.എസ്.ആർ.ടി.സി കൊറിയർ സർവീസ്  തുടങ്ങി"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132750/kannur"
published_at: "2023-07-22T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bbd0e588d16_download.jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ കെ.എസ്.ആർ.ടി.സി കൊറിയർ സർവീസ്  തുടങ്ങി

> **Lead Summary:** **കണ്ണൂർ**: കെ.എസ്.ആർ.ടി.സി.യുടെ ടിക്കറ്റിന്റെ വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലും കൊറിയർ സർവീസ് ആരംഭിച്ചു. ജില്ലയിൽ കണ്ണൂർ ഡിപ്പോയിലും പയ്യന്നൂർ ഡിപ്പോയിലും കൊറിയർ കൗണ്ടർ തുടങ്ങി.

## Article Content

**കണ്ണൂർ**: കെ.എസ്.ആർ.ടി.സി.യുടെ ടിക്കറ്റിന്റെ വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലും കൊറിയർ സർവീസ് ആരംഭിച്ചു. ജില്ലയിൽ കണ്ണൂർ ഡിപ്പോയിലും പയ്യന്നൂർ ഡിപ്പോയിലും കൊറിയർ കൗണ്ടർ തുടങ്ങി.

സംസ്ഥാനത്ത് എവിടെയും 16 മണിക്കൂറിനുള്ളിൽ കൊറിയർ എത്തും. പാഴ്സലുകൾ കൃത്യമായി കവർ ചെയ്ത് തിരിച്ചറിയൽ രേഖ സഹിതം എത്തി കൊറിയർ അയക്കാം.

കേരളത്തിലെ പ്രധാന ഡിപ്പോകളിൽ 24 മണിക്കൂറും കൗണ്ടർ പ്രവർത്തിക്കും. ആഴ്ചയിൽ ഏഴ് ദിവസവും ഓഫീസ് തുറന്ന് പ്രവർത്തിക്കും. ബെംഗളൂരു, കോയമ്പത്തൂർ, നാഗർകോവിൽ, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലും കൊറിയർ കൗണ്ടർ തുടങ്ങിയിട്ടുണ്ട്. ഇതിലൂടെ കുറഞ്ഞ ചെലവിൽ ഏറ്റവും വേഗത്തിൽ കൊറിയർ പാഴ്സലും അയക്കാം. ഫോൺ: 0497 2707777

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132750/kannur)