---
title: "വേക്കളം എയുപി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാഘോഷ പരിപാടി സംഘടിപ്പിച്ചു "
english_title: "A lunar day celebration program was organized under the leadership of science club at Vekalam AUP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132798/a-lunar-day-celebration-program-was-organized-under-the-leadership-of-science-club-at-vekalam-aup-school"
published_at: "2023-07-22T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bbef2df1d31_IMG-20230722-WA0009.jpg"
keywords: []
---

# വേക്കളം എയുപി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാഘോഷ പരിപാടി സംഘടിപ്പിച്ചു 

> **Lead Summary:** **വേക്കളം:** വേക്കളം എയുപി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ' തിങ്കൾ തൊടുമ്പോൾ' എന്ന ചാന്ദ്രദിനാഘോഷ പരിപാടി നടന്നു.

## Article Content

**വേക്കളം:** വേക്കളം എയുപി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ' തിങ്കൾ തൊടുമ്പോൾ' എന്ന ചാന്ദ്രദിനാഘോഷ പരിപാടി നടന്നു.

റോക്കറ്റ് നിർമ്മാണം ചാന്ദ്രദൗത്യവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം, എൽപി യുപി വിഭാഗത്തിൽ പതിപ്പ് നിർമ്മാണം, ക്വിസ് മത്സരം എന്നിവ നടന്നു. ചാന്ദ്രദൗത്യത്തെ കുറിച്ച് ഹെഡ്മാസ്റ്റർ കെ പി രാജീവൻ കുട്ടികൾക്കായി ക്ലാസ് എടുത്തു.

സയൻസ് ക്ലബ് അംഗങ്ങളായ അഹല്യ വിനീഷ്, ആദ്യനാഥ് വി എന്നിവരുടെ നേതൃത്വത്തിൽ സയൻസ് ബുള്ളറ്റിൻ ബോർഡ് പ്രവർത്തനം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132798/a-lunar-day-celebration-program-was-organized-under-the-leadership-of-science-club-at-vekalam-aup-school)