---
title: "മലയോര മേഖലയില്‍ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം"
english_title: "Widespread damage due to wind and rain in hilly areas "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132837/widespread-damage-due-to-wind-and-rain-in-hilly-areas"
published_at: "2023-07-22T23:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bc14edaa0fc_fgxhfxhg.jpg"
keywords: []
---

# മലയോര മേഖലയില്‍ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

> **Lead Summary:** കോഴിക്കോടിന്റെ മലയോര മേഖലയില്‍ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. താമരശേരി, കുറ്റ്യാടി , നാദാപുരം മേഖലകളിലാണ് കാറ്റ് നാശം വിതച്ചത്. താമരശേരി ഉല്ലാസ് കോളനിയില്‍ തെങ്ങ് വീണ് വീടിന് കേടുപാടുണ്ടായി. ആളപായമില്ല. ചമല്‍ കുളമല ഭാഗത്തുണ്ടായ കാറ്റില്‍ വീടിനു മുന്‍വശത്ത് നിര്‍ത്തിയിട്ട കാറിനു മുകളില്‍ തെങ്ങും വൈദ്യുതി തൂണും വീണു. താമരശേരി ഗവണ്‍മന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വളപ്പിലെ മരം സമീപത്തെ ഫ്ലാറ്റിന് മുകളിലേക്ക് വീണ് കെട്ടിടത്തിന് കേടുപാടുണ്ടായി. കട്ടിപ്പാറയില്‍ കാറ്റില്‍ തകര്‍ന്ന വൈദ്യുതി തൂണ്‍ മാറ്റാന്‍ വരുന്നതിനിടെ അപകടത്തില്‍പ്പെട്ട് കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളിക്ക് പരുക്കേറ്റു. നാദാപുരം ടൗണില്‍ കാറ്റില്‍ തെങ്ങ് കടപുഴകിവീണ് ഗതാഗതം തടസപ്പെട്ടെങ്കിലും പിന്നീട് പുനസ്ഥാപിച്ചു. ഒട്ടേറെ വൈദ്യുതി തൂണുകളും തകര്‍ന്നു. കുറ്റ്യാടി കാവിലുംപാറയില്‍ മരം വീണ് വള്ളുവന്‍ കുന്നില്‍ മുരിങ്ങയില്‍ ഗംഗാധരന്റെ വീട് പൂര്‍ണമായും തകര്‍ന്നു.

## Article Content

കോഴിക്കോടിന്റെ മലയോര മേഖലയില്‍ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. താമരശേരി, കുറ്റ്യാടി , നാദാപുരം മേഖലകളിലാണ് കാറ്റ് നാശം വിതച്ചത്. താമരശേരി ഉല്ലാസ് കോളനിയില്‍ തെങ്ങ് വീണ് വീടിന് കേടുപാടുണ്ടായി. ആളപായമില്ല. ചമല്‍ കുളമല ഭാഗത്തുണ്ടായ കാറ്റില്‍ വീടിനു മുന്‍വശത്ത് നിര്‍ത്തിയിട്ട കാറിനു മുകളില്‍ തെങ്ങും വൈദ്യുതി തൂണും വീണു. താമരശേരി ഗവണ്‍മന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വളപ്പിലെ മരം സമീപത്തെ ഫ്ലാറ്റിന് മുകളിലേക്ക് വീണ് കെട്ടിടത്തിന് കേടുപാടുണ്ടായി. കട്ടിപ്പാറയില്‍ കാറ്റില്‍ തകര്‍ന്ന വൈദ്യുതി തൂണ്‍ മാറ്റാന്‍ വരുന്നതിനിടെ അപകടത്തില്‍പ്പെട്ട് കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളിക്ക് പരുക്കേറ്റു. നാദാപുരം ടൗണില്‍ കാറ്റില്‍ തെങ്ങ് കടപുഴകിവീണ് ഗതാഗതം തടസപ്പെട്ടെങ്കിലും പിന്നീട് പുനസ്ഥാപിച്ചു. ഒട്ടേറെ വൈദ്യുതി തൂണുകളും തകര്‍ന്നു. കുറ്റ്യാടി കാവിലുംപാറയില്‍ മരം വീണ് വള്ളുവന്‍ കുന്നില്‍ മുരിങ്ങയില്‍ ഗംഗാധരന്റെ വീട് പൂര്‍ണമായും തകര്‍ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132837/widespread-damage-due-to-wind-and-rain-in-hilly-areas)