---
title: "#heavyrain | കേരളത്തിൽ വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യത; 5 ദിവസം ജാഗ്രത"
english_title: "Heavyrain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132867/heavyrain"
published_at: "2023-07-23T08:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bc920369287_images_(5).jpeg"
keywords: []
---

# #heavyrain | കേരളത്തിൽ വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യത; 5 ദിവസം ജാഗ്രത

> **Lead Summary:** **തിരുവനന്തപുരം**: കേരളത്തിൽ പരക്കെ മഴ തുടരുന്നു. ആറു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെയോടെ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ട്.

## Article Content

**തിരുവനന്തപുരം**: കേരളത്തിൽ പരക്കെ മഴ തുടരുന്നു. ആറു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെയോടെ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ട്.

അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാന വ്യാപകമായി മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് 23-07-2023 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് 24-07-2023 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് 25-07-2023 : ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് 26-07-2023 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132867/heavyrain)