---
title: "കനത്ത മഴയിലും കാറ്റിലും റോഡിലേക്ക് മരം കടപുഴകി വീണു."
english_title: "Heavy rain and wind caused tree trunks to fall onto the road. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132927/heavy-rain-and-wind-caused-tree-trunks-to-fall-onto-the-road"
published_at: "2023-07-23T12:03:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcc9cc8eecd_dfgdgdfhdfhd.jpg"
keywords: []
---

# കനത്ത മഴയിലും കാറ്റിലും റോഡിലേക്ക് മരം കടപുഴകി വീണു.

> **Lead Summary:** **മാനന്തവാടി: **കനത്ത മഴയിലും കാറ്റിലും റോഡിലേക്ക് മരം കടപുഴകി വീണു. മാനന്തവാടി മുതിരേരി ഈച്ചോടിലാണ് മരം കടപുഴകി വീണത്. മരത്തോടൊപ്പം സമീപത്തെ കെഎസ്ഇബിയുടെ തൂണും തകര്‍ന്നു. മരം വീണതോടെ ഗതാഗതവും തടസ്സപ്പെട്ടു. ഇന്നലെ രാത്രി 10:30 ഓടെയാണ് സംഭവം.

## Article Content

**മാനന്തവാടി: **കനത്ത മഴയിലും കാറ്റിലും റോഡിലേക്ക് മരം കടപുഴകി വീണു. മാനന്തവാടി മുതിരേരി ഈച്ചോടിലാണ് മരം കടപുഴകി വീണത്. മരത്തോടൊപ്പം സമീപത്തെ കെഎസ്ഇബിയുടെ തൂണും തകര്‍ന്നു. മരം വീണതോടെ ഗതാഗതവും തടസ്സപ്പെട്ടു. ഇന്നലെ രാത്രി 10:30 ഓടെയാണ് സംഭവം.

തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. അപകട ഭീഷണിയായ ഈ മരം മുറിക്കാന്‍ മുന്‍പ് നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. റോഡരികില്‍ മറ്റൊരു മരവും അപകട ഭീഷണിയായി നില്‍ക്കുന്നുണ്ട്. എത്രയും പെട്ടെന്ന് മരം മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132927/heavy-rain-and-wind-caused-tree-trunks-to-fall-onto-the-road)