---
title: "കെപിസിസിയുടെ ഉമ്മന്‍ ചാണ്ടി അനുസ്മരണം നാളെ: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും"
english_title: "Pinarayi vijayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132968/pinarayi-vijayan"
published_at: "2023-07-23T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bce9b0a5225_pinarayi_vijyan_file_1_1200x768-sixteen_nine.jpeg"
keywords: []
---

# കെപിസിസിയുടെ ഉമ്മന്‍ ചാണ്ടി അനുസ്മരണം നാളെ: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

> **Lead Summary:**  **തിരുവനന്തപുരം**: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിക്കാന്‍ കെപിസിസി സംഘടിപ്പിക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

## Article Content

 **തിരുവനന്തപുരം**: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിക്കാന്‍ കെപിസിസി സംഘടിപ്പിക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

തിങ്കളാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിലാണ് പരിപാടി നടക്കുക. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ചടങ്ങിന്റെ അധ്യക്ഷന്‍. വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, സിനിമ-സാംസ്കാരിക മേഖലയിലുള്ള പ്രശസ്തര്‍, മത മേലധ്യക്ഷന്മാര്‍ എന്നിവരെ പങ്കെടുപ്പിച്ച് വിപുലമായ അനുസ്മരണ പരിപാടിയാണ് കെപിസിസി നാളെ ഒരുക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132968/pinarayi-vijayan)