---
title: "തളിപ്പറമ്പില്‍ നിരവധി പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റ സംഭവം:  നഗരസഭയുടെ നേതൃത്വത്തില്‍ തെരുവ് നായകളെ പിടികൂടി"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132972/thaliparamba"
published_at: "2023-07-23T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bceb754a29e_Screenshot_20230723-142355_WhatsApp.jpg"
keywords: []
---

# തളിപ്പറമ്പില്‍ നിരവധി പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റ സംഭവം:  നഗരസഭയുടെ നേതൃത്വത്തില്‍ തെരുവ് നായകളെ പിടികൂടി

> **Lead Summary:** **തളിപ്പറമ്പ്**: തളിപ്പറമ്പില്‍ നിരവധി പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റ സംഭവത്തെ തുടര്‍ന്ന് നഗരസഭയുടെ നേതൃത്വത്തില്‍ തെരുവ് നായകളെ പിടികൂടി.

## Article Content

**തളിപ്പറമ്പ്**: തളിപ്പറമ്പില്‍ നിരവധി പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റ സംഭവത്തെ തുടര്‍ന്ന് നഗരസഭയുടെ നേതൃത്വത്തില്‍ തെരുവ് നായകളെ പിടികൂടി.

ഈ മാസം രണ്ടാമത്തെ തവണയാണ് തളിപ്പറമ്പ് നഗരസഭയിൽ തെരുവുനായ്ക്കളെ പിടികൂടുന്നത്. കഴിഞ്ഞ 13ന് തെരുവ് നായ 6 പേരെ അക്രമിച്ച് പരിക്കേൽപ്പിച്ചതിന് പിന്നാലെ നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ഈ വിവരം ജില്ലാ പഞ്ചായത്തിനെ അറിയിക്കുകയും അടിയന്തിരമായി പടിയൂർ എ.ബി.സി ജീവനക്കാരെ തളിപ്പറമ്പിലേക്ക് അയച്ച് ആറോളം നായകളെ പിടികൂടുകയായിരുന്നു.

തളിപ്പറമ്പ് ടൗൺ, മന്ന, സെയ്ദ് നഗർ, ഏഴാംമൈൽ, കാക്കാത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായാണ് 6 നായകളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132972/thaliparamba)