---
title: "#mdma | 20 ലക്ഷത്തിൻ്റെ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ"
english_title: "Mdma"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132990/mdma"
published_at: "2023-07-23T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcf495471ae_Picsart_23-07-23_15-06-05-222.jpg"
keywords: []
---

# #mdma | 20 ലക്ഷത്തിൻ്റെ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ

> **Lead Summary:**  **മാനന്തവാടി**: ബാവലി എക്സ്സൈസ് ചെക്പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട . 20 ലക്ഷത്തിൻ്റെ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ.

## Article Content

 **മാനന്തവാടി**: ബാവലി എക്സ്സൈസ് ചെക്പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട . 20 ലക്ഷത്തിൻ്റെ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ.

കോഴിക്കോട് നരിക്കുനി കിഴക്കേടത്ത് വിനൂപ് (34) ആണ് പിടിയിലായത്. കെ.എൽ. 11 എ എ 2919 എന്ന നമ്പറിലുള്ള ഹ്യുണ്ടായ് വെർണ കാറിൽ ഡ്രൈവർ ആയിരുന്ന വിനൂപ് ശരീരത്തിൽ ഒളിപ്പിച്ചാണ് 200 ഗ്രാം എം. ഡി.എം.എ കടത്തിയത്.

മാനന്തവാടി സർക്കിൾ ഇൻസ്‌പെക്ടർ സജിത് ചന്ദ്രൻ, എക്സ്സൈസ് ഇൻസ്‌പെക്ടർ ജിജിൽ കുമാർ, പ്രിവൻ്റീവ് ഓഫീസർ മാരായ ഏലിയാസ് പിവി, ജിനോഷ് പി. ആർ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ എം. അർജുൻ, ടി.ജെ.പ്രിൻസ്, സനൂപ്, എ.സി. ചന്ദ്രൻ, വി.കെ.സുരേഷ് എന്നിവരുമായി ചേർന്ന് ബാവലി എക്സ്സൈസ് ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് 200 ഗ്രാം എം.ഡി.എം.എ. വിനൂപിൻ്റെ ശരീരത്തിൽ നിന്നും കണ്ടെടുത്തത്.

ഇയാൾക്കെതിരെ എൻ.ഡി.പി. എസ്. നിയമപ്രകാരം കേസ് എടുത്തു. 20 ലക്ഷത്തോളം വിലമതിക്കുന്നതാണ് എം.ഡി.എം എ. വ്യവസായിക അളവിൽ എം.ഡി.എം.എ. ഉള്ളതിനാൽ 20 കൊല്ലം തടവും, 2 ലക്ഷം രൂപ പിഴയും ലഭിക്കുന്നതാണ്.  ടിയാനെ തുടർനടപടികൾക്കായി മാനന്തവാടി ജെ.എഫ്.സി.എം. കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132990/mdma)