---
title: "ശക്തമായ കാറ്റിലും മഴയിലും മരം പൊട്ടി വീണ് വീടിന്റെ മേൽക്കൂര തകർന്നു"
english_title: "Manathavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133009/manathavadi"
published_at: "2023-07-23T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcffe995eca_Picsart_23-07-23_15-53-22-949.jpg"
keywords: []
---

# ശക്തമായ കാറ്റിലും മഴയിലും മരം പൊട്ടി വീണ് വീടിന്റെ മേൽക്കൂര തകർന്നു

> **Lead Summary:** **മാനന്തവാടി**: തവിഞ്ഞാൽ പഞ്ചായത്തിലെ കുളത്തോട് ചിക്കൊല്ലി പണിയ കോളനിയിലെ ഉഷയുടെ വീടിന്റെ മുകളിലേക്കാണ് കഴിഞ്ഞദിവസം രാത്രി മരം പൊട്ടി വീണത്.

## Article Content

**മാനന്തവാടി**: തവിഞ്ഞാൽ പഞ്ചായത്തിലെ കുളത്തോട് ചിക്കൊല്ലി പണിയ കോളനിയിലെ ഉഷയുടെ വീടിന്റെ മുകളിലേക്കാണ് കഴിഞ്ഞദിവസം രാത്രി മരം പൊട്ടി വീണത്.

ഈ സമയം ഉഷയടക്കം ഏഴോളം കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നു. എല്ലാവരും ഓടി രക്ഷപ്പെട്ടു. തഹസിൽദാരുടെ നേതൃത്വത്തിൽ കാരുണ്യ സ്ക്യൂ ടീം മരം മുറിച്ചു നീക്കി. വീട് അറ്റകുറ്റപ്പണി ചെയ്തു വാസയോഗ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്.

മാനന്തവാടി തഹസിൽദാർ അഗസ്റ്റിൻ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്തംഗം ജോണി മറ്റത്തിലാനി എന്നിവർ സ്ഥലത്തെത്തി.    കുടുംബാംഗങ്ങളെ കുളത്താട പൂർണ്ണിമ ക്ലബ്ബിൽ പ്രവർത്തിക്കുന്ന ക്യാമ്പിലേക്ക് മാറ്റി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133009/manathavadi)