---
title: "#aralam | കേളകം ഇക്കോ ടൂറിസം സൊസൈറ്റി സംഘടിപ്പിക്കുന്ന ടൂറിസം സംരംഭക സംഗമത്തിന് വളയഞ്ചാലിൽ  തുടക്കമായി."
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133234/aralam"
published_at: "2023-07-24T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be1f968aef7_Picsart_23-07-24_12-21-50-814.jpg"
keywords: []
---

# #aralam | കേളകം ഇക്കോ ടൂറിസം സൊസൈറ്റി സംഘടിപ്പിക്കുന്ന ടൂറിസം സംരംഭക സംഗമത്തിന് വളയഞ്ചാലിൽ  തുടക്കമായി.

> **Lead Summary:** **ആറളം**: കേളകം ഇക്കോ ടൂറിസം സൊസൈറ്റി കെ ഇ ടി എസ് സംഘടിപ്പിക്കുന്ന ടൂറിസം സംരംഭക സംഗമത്തിന് വളയഞ്ചാലിലെ ആറളം വൈൽഡ് സങ്കേതം ഡോർമിറ്ററി ഹാളിൽ തുടക്കമായി.

## Article Content

**ആറളം**: കേളകം ഇക്കോ ടൂറിസം സൊസൈറ്റി കെ ഇ ടി എസ് സംഘടിപ്പിക്കുന്ന ടൂറിസം സംരംഭക സംഗമത്തിന് വളയഞ്ചാലിലെ ആറളം വൈൽഡ് സങ്കേതം ഡോർമിറ്ററി ഹാളിൽ തുടക്കമായി.

മലയോരത്തെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് വഴി തുറക്കുന്ന ടൂറിസം സംരംഭക സംഗമം കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. ടി. അനീഷ് ഉദ്ഘാടനം ചെയ്തു.

മനോജ് ടി. സി (ഡെപ്യൂട്ടി ഡയറക്ടർ, ടൂറിസം ഡിപ്പാർട്ട്മെന്റ്, കണ്ണൂർ), ജിജേഷ്കുമാർ ജെ.കെ (സെക്രട്ടറി, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, കണ്ണൂർ) തുടങ്ങിയവർ മുഖ്യ അതിഥികളായ ചടങ്ങിൽ ഇട്ടിയവിര ജോസഫ്,  റിജോ ചാക്കോ, തോമസ്. പി.ജെ. സന്തോഷ് സ്റ്റീഫൻ, സത്യൻ. ഇ. എസ്, പവിത്രൻ ഗുരുക്കൾ എന്നിവർ പദ്ധതികളുടെ അവതരണം നടത്തി. ജോസഫ് വളാക്കാരി (പ്രസിഡണ്ട്) അധ്യക്ഷത വഹിച്ചു. രമണൻ. പി. എം (സെക്രട്ടറി) സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133234/aralam)