---
title: "#manipur | മണിപ്പൂർ വംശഹത്യ: എസ്.ഐ.ഒ, സോളിഡാരിറ്റി പ്രതിഷേധിച്ചു"
english_title: "Manipur Genocide: SIO, Solidarity Protest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133237/manipur-genocide-sio-solidarity-protest"
published_at: "2023-07-24T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be214d4add5_PTI05_04_2023_000090A.jpg"
keywords: []
---

# #manipur | മണിപ്പൂർ വംശഹത്യ: എസ്.ഐ.ഒ, സോളിഡാരിറ്റി പ്രതിഷേധിച്ചു

> **Lead Summary:** **തേഞ്ഞിപ്പലം** : മണിപ്പൂരിൽ സംഘ്പരിവാർ നടത്തിക്കൊണ്ടിരിക്കുന്ന കുക്കി - ക്രിസ്ത്യൻ വംശഹത്യക്കെതിരെ എസ്.ഐ.ഒ, സോളിഡാരിറ്റി യൂണിവേഴ്സിറ്റി ഏരിയ കമ്മിറ്റികൾ സംയുക്തമായി കോഹിനൂർ അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**തേഞ്ഞിപ്പലം** : മണിപ്പൂരിൽ സംഘ്പരിവാർ നടത്തിക്കൊണ്ടിരിക്കുന്ന കുക്കി - ക്രിസ്ത്യൻ വംശഹത്യക്കെതിരെ എസ്.ഐ.ഒ, സോളിഡാരിറ്റി യൂണിവേഴ്സിറ്റി ഏരിയ കമ്മിറ്റികൾ സംയുക്തമായി കോഹിനൂർ അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.

ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം വസീം ആർ എസ് ഉദ്ഘാടനം നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി പള്ളിക്കൽ ഏരിയ പ്രസിഡന്റ് ഡോ. പി കെ ഫൈസൽ, എസ്.ഐ. ഒ ഏരിയാ പ്രസിഡന്റ് അനസ് എന്നിവർ സംസാരിച്ചു.

സോളിഡാരിറ്റി ഏരിയാ പ്രസിഡന്റ് സഹൽ, സെക്രട്ടറി ശുഹൈബ്, എസ്.ഐ.ഒ ഏരിയാ സെക്രട്ടറി കെ എം റഷീദ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133237/manipur-genocide-sio-solidarity-protest)