---
title: "ഓൾ കേരള പെയിന്റിംഗ് & പോളിഷേഴ്സ് അസോസിയേഷൻ തളിപ്പറമ്പ വില്ലേജ് കമ്മറ്റി രൂപീകരണം പ്രസ്സ് ഫോറം ഹാളിൽ നടന്നു"
english_title: "Paintersassociation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133272/paintersassociation"
published_at: "2023-07-24T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be354dcc952_Picsart_23-07-24_13-54-28-475.jpg"
keywords: []
---

# ഓൾ കേരള പെയിന്റിംഗ് & പോളിഷേഴ്സ് അസോസിയേഷൻ തളിപ്പറമ്പ വില്ലേജ് കമ്മറ്റി രൂപീകരണം പ്രസ്സ് ഫോറം ഹാളിൽ നടന്നു

> **Lead Summary:** ഓൾ കേരള പെയിന്റ് & പോളിഷേഴ്സ് അസോസിയേഷൻ തളിപ്പറമ്പ വില്ലേജ് കമ്മറ്റി രൂപീകരണം പ്രസ്സ് ഫോറം ഹാളിൽ നടന്നു.

## Article Content

ഓൾ കേരള പെയിന്റ് & പോളിഷേഴ്സ് അസോസിയേഷൻ തളിപ്പറമ്പ വില്ലേജ് കമ്മറ്റി രൂപീകരണം പ്രസ്സ് ഫോറം ഹാളിൽ നടന്നു.

എ കെ പി പി എ ജില്ലാ സെക്രട്ടറി ഉണ്ണി പൂക്കോത്ത് ഉദ്ഘാടനം ചെയ്തു.  ജില്ലാ ജോ സെക്രട്ടറി ടൈറ്റസ് അധ്യക്ഷത വഹിച്ചു. എ കെ പി പി എ സംഘടനയെ ഇ എസ് ഐ യിൽ ഉൾപ്പെടുത്തുക, പെയിന്റിംഗ് മേഖലയിലുള്ള തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡ് രൂപികരിക്കുക, അവശത അനുഭവിക്കുന്ന പെയിന്റിംഗ് തൊഴിലാളികൾക്ക് സൗജന്യ റേഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ചടങ്ങിൽ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ വിജയികൾക്കുള്ള അനുമോദനം സംസ്ഥാന വൈസ് പ്രസിഡണ്ട് ഷിബു പാളയാട് നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133272/paintersassociation)