---
title: "#panoor | മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പാനൂരിൽ സർവ്വകക്ഷി അനുശോചനം നടത്തി"
english_title: "Panoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133275/panoor"
published_at: "2023-07-24T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be3838f0aed_Picsart_23-07-24_14-06-52-575.jpg"
keywords: []
---

# #panoor | മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പാനൂരിൽ സർവ്വകക്ഷി അനുശോചനം നടത്തി

> **Lead Summary:**  **പാനൂർ**: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പാനൂരിൽ സർവ്വകക്ഷി അനുശോചനവും അനുസ്മരണവും നടത്തി.

## Article Content

 **പാനൂർ**: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പാനൂരിൽ സർവ്വകക്ഷി അനുശോചനവും അനുസ്മരണവും നടത്തി.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ പി ഹാഷിം അധ്യക്ഷത വഹിച്ചു. കക്ഷിരാഷ്ട്രീയ ജാതി മത വേർതിരിവുകളില്ലാതെ കേരളം വിതുമ്പിയ ഒരു വേർപാടാണ് ഉമ്മൻ ചാണ്ടിയുടേത്. അന്ത്യയാത്രയിൽ പങ്കെടുത്ത ജനസാഗരം ഉമ്മൻ ചാണ്ടി ജനങ്ങൾക്ക് നൽകിയ സ്നേഹവായ്പിൻ്റെയും കരുതലിൻ്റേയും നേർ ചിത്രമാണ്. ജനനേതാക്കൻമാർക്കുള്ള ഒരു പാഠപുസ്തകമാണ് ഉമ്മൻ ചാണ്ടി എന്നും അനുസ്മരണ യോഗത്തിൽ പങ്കെടുത്തു കൊണ്ട് കൂത്തുപറമ്പ് നിയോജക മണ്ഡലം എം എൽ എ കെ പി മോഹനൻ പറഞ്ഞു.

മുതിർന്ന കോൺഗ്രസ് നേതാവ് വി.സുരേന്ദ്രൻ മാസ്റ്റർ, പാനൂർ നഗരസഭ ചെയർമാൻ വി.നാസർ മാസ്റ്റർ, ഡിസിസി സെക്രട്ടറിമാരായ കെ പി സാജു,സന്തോഷ് കണ്ണം വള്ളി, സി പി എം പാനൂർ ഏരിയ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള, സി പി ഐ നേതാവ് എ പ്രദീപൻ, ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ: ഷിജിൻലാൽ, പി കെ ഷാഹുൽ ഹമീദ്, രാമചന്ദ്രൻ,  ജ്യോത്സ്ന, കെ രമേശൻ, ടി ടി രാജൻ മാസ്റ്റർ.എൻ ബാലകൃഷ്ണൻ, സി വി എ ജലീൽ, വി കെ ഷിബിന, ബിന്ദു കെ സി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133275/panoor)