---
title: "#Aralam | ആറളത്ത്  മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച കോളനികളിൽ ഉന്നത പോലീസ് സംഘം സന്ദർശിച്ചു"
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133279/aralam"
published_at: "2023-07-24T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be3a273c72c_Picsart_23-07-24_14-07-42-178.jpg"
keywords: []
---

# #Aralam | ആറളത്ത്  മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച കോളനികളിൽ ഉന്നത പോലീസ് സംഘം സന്ദർശിച്ചു

> **Lead Summary:** **ആറളം**: ജനമൈത്രി ട്രൈബല്‍ പോലീസിങ്ങിന്‍റെ ഭാഗമായി ആറളം പോലീസ് സ്റ്റേഷന്‍ പരിധിയിലെ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിതികരിച്ച സ്ഥലങ്ങളായ വിയറ്റ്നാം കോളനി, ചതിരൂര്‍ കോളനി ആറളം ഫാം ബ്ലോക് 13/55 എന്നീ സ്ഥലങ്ങളിലെ ട്രൈബല്‍ കോളനികളില്‍ കണ്ണൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി എം ഹേമലത ഐ പി എസ് ന്‍റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി.

## Article Content

**ആറളം**: ജനമൈത്രി ട്രൈബല്‍ പോലീസിങ്ങിന്‍റെ ഭാഗമായി ആറളം പോലീസ് സ്റ്റേഷന്‍ പരിധിയിലെ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിതികരിച്ച സ്ഥലങ്ങളായ വിയറ്റ്നാം കോളനി, ചതിരൂര്‍ കോളനി ആറളം ഫാം ബ്ലോക് 13/55 എന്നീ സ്ഥലങ്ങളിലെ ട്രൈബല്‍ കോളനികളില്‍ കണ്ണൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി എം ഹേമലത ഐ പി എസ് ന്‍റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി.

ഇരിട്ടി എ എസ് പി തപോഷ് ബസുമതരി ഐ പി എസ് , ആറളം എസ് എച്ച് ഓ അരുണ്‍ ദാസ് എന്നിവരും സന്ദർശനം നടത്തി. കോളനി നിവാസികൾ ഉന്നയിച്ച പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കുമെന്ന് സംഘം ഉറപ്പ് നൽകി.

വിയറ്റ്നാം, ആറളം ഫാം 13/55 എന്നീ കോളനികളിലെ തയ്യല്‍ പരിശീലനം പൂര്‍ത്തിയാക്കിയ രണ്ട് പെണ്‍ കുട്ടികള്‍ക്ക് ആറളം വൈല്‍ഡ് ലൈഫ് സാംച്വാറിയില്‍ വച്ച് വൈല്‍ഡ് ലൈഫ് സിസിഎഫ് ദീപ തയ്യല്‍ മെഷീനുകള്‍ നല്‍കി.

ചടങ്ങില്‍ കണ്ണൂർ ഡി എഫ് ഓ കാര്‍ത്തിക് ഐ എഫ് എസ്, റേഞ്ച് ഓഫീസര്‍ സുധീര്‍ നാരോത്ത്, പ്രസാദ് എന്നിവരും പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133279/aralam)