---
title: "#vinoop | വിനൂപ് കൂടുതൽ കേസുകളിൽ പ്രതി : കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് എക്സൈസ് വകുപ്പ്"
english_title: "Vinoop accused in more cases: Excise department to submit charge sheet soon"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133338/vinoop-accused-in-more-cases-excise-department-to-submit-charge-sheet-soon"
published_at: "2023-07-24T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be627229221_Picsart_23-07-24_17-00-43-921.jpg"
keywords: []
---

# #vinoop | വിനൂപ് കൂടുതൽ കേസുകളിൽ പ്രതി : കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് എക്സൈസ് വകുപ്പ്

> **Lead Summary:**  **കൽപ്പറ്റ**:ഇരുപത് ലക്ഷത്തിൻ്റെ എം.ഡി.എം എ യുമായി ഇന്നലെ പിടിയിലായ പ്രതി കോഴിക്കോട് നരിക്കുനി കിഴക്കേടത്ത് വിനൂപ് കൂടുതൽ കേസുകളിൽ പ്രതി.

## Article Content

 **കൽപ്പറ്റ**:ഇരുപത് ലക്ഷത്തിൻ്റെ എം.ഡി.എം എ യുമായി ഇന്നലെ പിടിയിലായ പ്രതി കോഴിക്കോട് നരിക്കുനി കിഴക്കേടത്ത് വിനൂപ് കൂടുതൽ കേസുകളിൽ പ്രതി.

കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ. ഓണത്തിന് ലഹരിക്കടത്ത് തടയാൻ പരിശോധന ഊർജ്ജിതമാക്കാൻ മന്ത്രിയുടെ നിർദ്ദേശം.

കെ.എൽ. 11 എ എ 2919 എന്ന നമ്പറിലുള്ള ഹ്യുണ്ടായ് വെർണ കാറിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്തുമ്പോഴാണ് 200 ഗ്രാം എം. ഡി.എം.എയുമായി കോഴിക്കോട് നരിക്കുനി സ്വദേശി വിനൂപിനെ ബാവലി ചെക്ക് പോസ്റ്റിൽ വെച്ച് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.

വ്യവസായിക അളവിൽ എം.ഡി.എം.എ. ഉള്ളതിനാൽ 20 കൊല്ലം തടവും 2 ലക്ഷം രൂപ പിഴയും ലഭിക്കുന്നതാണ് കുറ്റം . ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് കോഴിക്കോട് മാധ്യമ പ്രവർത്തകൻ്റെ മകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഉൾപ്പടെ വിനൂപ് നിരവധി കേസുകളിൽ പ്രതിയാണന്ന് വ്യക്തമായത്.

മാനന്തവാടി ജെ.എഫ്.സി.എം. കോടതിയിൽ ഇതു സംബന്ധിച്ച് കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. ബാവലി, തോൽപ്പെട്ടി, മുത്തങ്ങ ചെക്ക് പോസ്റ്റുകൾ വഴി വയനാട് ഇടനാഴിയാക്കി ലഹരിക്കടത്ത് നടത്തുന്നത് തടയാനും ഓണക്കാലത്ത് പരിശോധന കർശനമാക്കാനും വയനാട്ടിലെത്തിയ എക്സൈസ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

അടുത്ത കാലത്തായി നിരവധി ലഹരിക്കടത്ത് കേസുകളാണ്  വയനാട്ടിൽ നിന്ന് എക്സൈസും പൊലീസും പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133338/vinoop-accused-in-more-cases-excise-department-to-submit-charge-sheet-soon)