---
title: "സ്‌നേഹ ഭവനങ്ങളൊരുക്കി  സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്.  "
english_title: "Scouts and Guides set up loving homes "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133389/scouts-and-guides-set-up-loving-homes"
published_at: "2023-07-24T19:52:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be89653af44_hvjjmbjn.jpg"
keywords: []
---

# സ്‌നേഹ ഭവനങ്ങളൊരുക്കി  സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്.  

> **Lead Summary:** **ബത്തേരി: **ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വയനാട് ജില്ല അസോസിയേഷനിലെ വൈത്തിരി സുല്‍ത്താന്‍ബത്തേരി ലോക്കല്‍ അസോസിയേഷന്‍ നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ കൈമാറ്റം സുല്‍ത്താന്‍ബത്തേരി അധ്യാപക ഭവനില്‍ വെച്ച് നടന്നു.

## Article Content

**ബത്തേരി: **ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വയനാട് ജില്ല അസോസിയേഷനിലെ വൈത്തിരി സുല്‍ത്താന്‍ബത്തേരി ലോക്കല്‍ അസോസിയേഷന്‍ നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ കൈമാറ്റം സുല്‍ത്താന്‍ബത്തേരി അധ്യാപക ഭവനില്‍ വെച്ച് നടന്നു.

അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീര്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍  അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹഫ്‌സത്ത് സി.കെ താക്കോല്‍ കൈമാറ്റവും ഉദ്ഘാടനവും നിര്‍വഹിച്ചു.സ്‌നേഹ ഭവനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറിമാര്‍ക്ക് അമ്പലവയല്‍   ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സുരേഷ് താളൂര്‍ ഉപഹാര സമര്‍പ്പണം നടത്തി. 

സുല്‍ത്താന്‍ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍  അനീഷ് ബി നായര്‍, സംസ്ഥാന ഓര്‍ഗനൈസിങ് കമ്മീഷണര്‍ സ്‌കൗട്ട് സി പി ബാബുരാജ്, ഡിഇഒ ഇന്‍ ചാര്‍ജ് എം.എം ഗണേശന്‍, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാരായ ജോളിയാമ്മ മാത്യു(ബത്തേരി ), ജീറ്റോ ലൂയിസ്  (വൈത്തിരി), പത്മാവതി അമ്മ,പി. ബി ബിജു, രഘു,കെ. കെ വിജയകുമാര്‍, ബിജു പി ബി,  കെ. വി നാസര്‍,  സുഷമ പിജെ, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ജില്ലാ,ലോക്കല്‍ അസോസിയേഷന്‍ ഭാരവാഹികള്‍  തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി ചടങ്ങില്‍   സംബന്ധിച്ചു.

ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 200 ഓളം കബ്ബ്, ബുള്‍ ബുള്‍,  സ്‌കൗട്ട് ആന്‍ഡ് ഗൈഡ് അധ്യാപകര്‍ പ്രസ്തുത പരിപാടിയില്‍  പങ്കാളികളായി.ജില്ലാ ട്രെയിനിങ് കമ്മീഷണര്‍  എ. ഇ സതീഷ് ബാബു സ്വാഗതവും  ജില്ലാ സെക്രട്ടറി ശ്രീജിത്ത് എന്‍  നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133389/scouts-and-guides-set-up-loving-homes)