---
title: "കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ഇന്ന് പാർലമെന്റിൽ"
english_title: "Bill to repeal agricultural laws in Parliament today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13340/bill-to-repeal-agricultural-laws-in-parliament-today"
published_at: "2021-11-29T08:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a43ddc52519_images - 2021-11-29T081123.062.jpeg"
keywords: []
---

# കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ഇന്ന് പാർലമെന്റിൽ

> **Lead Summary:** ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്‌സഭ ഇന്ന് പാസാക്കും. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്ന ഇന്ന് തന്നെ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ സഭയില്‍ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കും. മൂന്ന് കാര്‍ഷിക നിയമങ്ങളാണ് പിന്‍വലിക്കുന്നത്.

## Article Content

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്‌സഭ ഇന്ന് പാസാക്കും. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്ന ഇന്ന് തന്നെ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ സഭയില്‍ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കും. മൂന്ന് കാര്‍ഷിക നിയമങ്ങളാണ് പിന്‍വലിക്കുന്നത്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുള്‍പ്പെടെ 26 ബില്ലുകള്‍ ശീതകാലസമ്മേളനത്തില്‍ അവതരിപ്പിക്കും. ക്രിപ്‌റ്റോ കറന്‍സി നിയന്ത്രണ ബില്‍, നഴ്‌സിങ് കൗണ്‍സില്‍ ബില്‍, നര്‍ക്കോട്ടിക് ഡ്രഗ് ആന്‍ഡ് സൈക്കോട്ടിക് സബ്സ്റ്റന്‍സ് ബില്‍, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍(ഭേദഗതി)ബില്‍ എന്നിവ ഇക്കൂട്ടത്തിലുണ്ട്. ഡിസംബര്‍ 23വരെ നീളുന്ന സമ്മേളനത്തില്‍ 20 ദിവസമാണ് സഭാനടപടികള്‍ ഉണ്ടാവുക.

കര്‍ഷക സംഘടനകളുടെ ആവശ്യമായ മിനിമം താങ്ങുവില സംബന്ധിച്ച നിയമത്തിനായി സഭയില്‍ പ്രതിഷേധമുയര്‍ത്തുമെന്ന് പ്രതിപക്ഷ സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. ബിജെപിയും കോണ്‍ഗ്രസും എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13340/bill-to-repeal-agricultural-laws-in-parliament-today)