---
title: "ആറളത്തെ വിദ്യാർത്ഥികൾക്ക് സഹായവുമായി ദേശീയ മഹിളാ ഫെഡറേഷൻ"
english_title: "National Women's Federation with assistance to Aaralam students"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13346/national-womens-federation-with-assistance-to-aaralam-students"
published_at: "2021-11-29T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a44ba957af7_PicsArt_11-29-09.10.16.jpg"
keywords: []
---

# ആറളത്തെ വിദ്യാർത്ഥികൾക്ക് സഹായവുമായി ദേശീയ മഹിളാ ഫെഡറേഷൻ

> **Lead Summary:**  ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് ദേശീയ മഹിളാ ഫെഡറേഷൻ സഹായം.

## Article Content

 ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് ദേശീയ മഹിളാ ഫെഡറേഷൻ സഹായം.

ഫെഡറേഷൻ സിപിഐ ആറളം ഫാം ലോക്കൽ കമ്മിറ്റിയെ ഏൽപ്പിച്ച 20 മൊബൈൽ ഫോണുകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു .

സിപിഐ ജില്ലാ കൗൺസിൽ അംഗം കെ.പി. കുഞ്ഞികൃഷ്ണൻ വിതരണോദ്‌ഘാടനം നിർവഹിച്ചു. കേരള മഹിളാ സംഘം ഇരിട്ടി മണ്ഡലം സെക്രട്ടറി മീന അശോകൻ അധ്യക്ഷത വഹിച്ചു. സിപിഐ ഇരിട്ടി മണ്ഡലം സെക്രട്ടറി പായം ബാബുരാജ്, ഫാം ലോക്കൽ സെക്രട്ടറി എം കെ ശശി , ആറളം ലോക്കൽ സെക്രട്ടറി ശങ്കർ സ്റ്റാലിൻ , പി.കെ.കരുണാകരൻ, ജിൻസി സുനിൽ എന്നിവർ സംസാരിച്ചു. വി എസ് ശാന്തകുമാർ നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13346/national-womens-federation-with-assistance-to-aaralam-students)