---
title: "ക്ഷേത്ര ജീവനക്കാരുടെ ആനുകൂല്യം നല്കാൻ നടപടി; മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്"
english_title: "Action to provide benefits to temple employees"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13347/action-to-provide-benefits-to-temple-employees"
published_at: "2021-11-29T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a44c5db9544_PicsArt_11-29-09.12.49.jpg"
keywords: []
---

# ക്ഷേത്ര ജീവനക്കാരുടെ ആനുകൂല്യം നല്കാൻ നടപടി; മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്

> **Lead Summary:** തളിപ്പറമ്പ്: മലബാറിലെ ക്ഷേത്ര ജീവനക്കാർക്കുള്ള സർക്കാർ ആനുകൂല്യങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ സംവിധാനമൊരുക്കിയെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എം ആർ മുരളി. ജീവനക്കാർക്ക് 

## Article Content

തളിപ്പറമ്പ്: മലബാറിലെ ക്ഷേത്ര ജീവനക്കാർക്കുള്ള സർക്കാർ ആനുകൂല്യങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ സംവിധാനമൊരുക്കിയെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എം ആർ മുരളി. ജീവനക്കാർക്ക് 

മാന്യമായ വേതനവും പരിഗണനയും ലഭ്യമാക്കാൻ സർക്കാരിനും ദേവസ്വം ബോർഡിനും കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.ഉത്തര കേരള മലയൻ സമുദായോദ്ധാരണ സംഘം സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡൻ്റ് കൃഷ്ണൻ പണിക്കർ പുത്തിലോട്ട് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി മുഖ്യാതിഥിയായി. സംസ്ഥാന ജനറൽ സെക്രട്ടറി എം പി കൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ,ട്രഷറർ പവിത്രൻ പുള്ളിക്കുന്നോൻ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. 

സുധാമൻ മൂളിയാർ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. ദിനേശൻ തെക്കൻ കൂറൻ പെരുവണ്ണാൻ, ടി ലക്ഷ്മണൻ ഗുരുക്കൾ, പ്രദീപ് വയനാട് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13347/action-to-provide-benefits-to-temple-employees)