---
title: "കർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു"
english_title: "Applaynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133471/applaynow"
published_at: "2023-07-25T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf4641b4aad_images.jpeg"
keywords: []
---

# കർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:**  കർഷകദിനാചരണത്തിന്റെ ഭാഗമായി ആറളം കൃഷിഭവൻ നൽകുന്ന കർഷക അവാർഡിനായി അപേക്ഷിക്കാം. പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ കർഷകർക്കാണ് അവാർഡ് നൽകുന്നത്.

## Article Content

 കർഷകദിനാചരണത്തിന്റെ ഭാഗമായി ആറളം കൃഷിഭവൻ നൽകുന്ന കർഷക അവാർഡിനായി അപേക്ഷിക്കാം. പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ കർഷകർക്കാണ് അവാർഡ് നൽകുന്നത്.

മുതിർന്ന കർഷകൻ, ജൈവ കർഷകൻ, എസ്.സി, എസ്.റ്റി വിഭാഗം കർഷകൻ, വനിത കർഷക, വിദ്യാർത്ഥി കർഷക, സമ്മിശ്ര കർഷകൻ, യുവ കർഷകൻ, മികച്ച കർഷക തൊഴിലാളി, നെൽ കർഷകൻ, കേര കർഷകൻ എന്നീ വിഭാഗങ്ങളിലാണ് അവാർഡ് നൽകുന്നത്. മുൻ വർഷങ്ങളിൽ അവാർഡ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. ജൂലൈ 31ന് മുൻപായി അപേക്ഷ ആറളം കൃഷി ഭവനിൽ സമർപ്പിക്കേണ്ടതാണ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133471/applaynow)