---
title: "മണിപ്പൂർ അക്രമങ്ങൾക്കെതിരെ പ്രതിഷേധ ജാഥ നടത്തി."
english_title: "Manathavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133489/manathavadi"
published_at: "2023-07-25T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf5bce37b4e_Picsart_23-07-25_10-50-59-556.jpg"
keywords: []
---

# മണിപ്പൂർ അക്രമങ്ങൾക്കെതിരെ പ്രതിഷേധ ജാഥ നടത്തി.

> **Lead Summary:** **മാനന്തവാടി**: കലാപങ്ങൾ കൊണ്ട് ജീവിതം ദുസഹമായ മണിപ്പൂരിലെ ക്രൂര കൃത്യങ്ങൾക്കെതിരെ പ്രതിഷേധ ജാഥ നടത്തി.

## Article Content

**മാനന്തവാടി**: കലാപങ്ങൾ കൊണ്ട് ജീവിതം ദുസഹമായ മണിപ്പൂരിലെ ക്രൂര കൃത്യങ്ങൾക്കെതിരെ പ്രതിഷേധ ജാഥ നടത്തി.

പഴശ്ശി ഗ്രന്ഥാലയം വനിത വേദിയും കേരള മഹിള സമഖ്യ സൊസൈറ്റിയും സംയുക്തമായ് സംഘടിപ്പിച്ച മൗനജാഥയിൽ നിരവധി പേർ അണിചേർന്നു. മണിപ്പൂരിന്റെ നേർക്കാഴ്ചകൾ ഉയർത്തിപ്പിടിച്ച പ്ലക്കാർഡുകളുമേന്തി മാനന്തവാടി ടൗണിലൂടെയായിരുന്നു പ്രതിഷേധ ജാഥ സംഘടിപ്പിച്ചത്.

കേരള മഹിള സമഖ്യ സൊസൈറ്റി ജില്ലാ കോ- ഓഡിനേറ്റർ അംബിക വിഡി പഴശ്ശി ഗ്രന്ഥാലയം വനിത വേദിയംഗം നീതു വിൻസെന്റ് താലുക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് കെ.ഷബിത തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133489/manathavadi)