---
title: "വഖഫ് ബോർഡ് നിയമനം പി.എസ്.സി.ക്ക് വിടാനുള്ള തീരുമാനം സർക്കാർ പിൻവലിക്കണമെന്ന് വനിതാ ലീഗ്"
english_title: " Women's League  about wakf board appointment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13354/womens-league-about-wakf-board-appointment"
published_at: "2021-11-29T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a45856ce4f0_PicsArt_11-29-10.04.18.jpg"
keywords: []
---

# വഖഫ് ബോർഡ് നിയമനം പി.എസ്.സി.ക്ക് വിടാനുള്ള തീരുമാനം സർക്കാർ പിൻവലിക്കണമെന്ന് വനിതാ ലീഗ്

> **Lead Summary:** പേരാവൂർ:വഖഫ് ബോർഡ് നിയമനം പി.എസ്.സി.ക്ക് വിടാനുള്ള തീരുമാനം സർക്കാർ പിൻവലിക്കണമെന്ന് വനിതാ ലീഗ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

പേരാവൂർ:വഖഫ് ബോർഡ് നിയമനം പി.എസ്.സി.ക്ക് വിടാനുള്ള തീരുമാനം സർക്കാർ പിൻവലിക്കണമെന്ന് വനിതാ ലീഗ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

നെല്ലൂർ ശിഹാബ് തങ്ങൾ ഹെല്പ് സെന്ററിൽ ചേർന്ന കൺവെൻഷൻ എ.കെ. റസിയ ടീച്ചറുടെ അധ്യക്ഷതയിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദ സാദിഖ് ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് ജില്ലാ സെക്രട്ടറി റൈഹാനത്ത് സുബി മുഖ്യ പ്രഭാഷണം നടത്തി. എം.എം. നൂർജഹാൻ, സി.സി. ഷഫീറ, ബി. മിനി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13354/womens-league-about-wakf-board-appointment)