ഫസ്റ്റ്‌ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ ഇന്നു മുതല്‍ പ്ലസ്‌വണ്‍ ക്ലാസുകളും

ഫസ്റ്റ്‌ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ ഇന്നു മുതല്‍ പ്ലസ്‌വണ്‍ ക്ലാസുകളും
Nov 29, 2021 10:35 AM | By Niranjana

തിരുവനന്തപുരം : കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ഫസ്റ്റ്‌ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ ഇന്നു മുതല്‍ പ്ലസ്‌വണ്‍ ക്ലാസുകളും ആരംഭിക്കും. ഇതനുസരിച്ചുള്ള പരിഷ്‌കരിച്ച സമയക്രമം കൈറ്റ് പ്രസിദ്ധീകരിച്ചു. രാവിലെ 7.30 മുതല്‍ ഒമ്പത് വരെ ദിവസവും മൂന്ന് ക്ലാസുകളാണ് പ്ലസ് വണ്‍ വിഭാഗത്തിനുള്ളത്. ഇവയുടെ പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്‌സില്‍ അതേ ദിവസം വൈകുന്നേരം ഏഴ് മുതല്‍ 8.30 വരെയും രണ്ടാമത്തെ ചാനലായ കൈറ്റ് വിക്ടേഴ്‌സ് പ്ലസില്‍ പിറ്റേ ദിവസം വൈകുന്നേരം 3.30 മുതല്‍ അഞ്ച് മണി വരെയും ആയിരിക്കും.പ്രീപ്രൈമറി വിഭാഗത്തിലുള്ള കിളിക്കൊഞ്ചല്‍ രാവിലെ 11 മണിയ്ക്കും ഒന്‍പതാം ക്ലാസ് രാവിലെ 11.30 മുതല്‍ 12.30 വരെയും (രണ്ട് ക്ലാസുകള്‍) ആയിരിക്കും. ന്‍പതാം ക്ലാസ് കൈറ്റ് വിക്ടേഴ്‌സ് പ്ലസില്‍ അടുത്ത ദിവസം ഉച്ചയ്ക്ക് ഒന്ന് മുതല്‍ രണ്ട് വരെ പുനസംപ്രേഷണം ചെയ്യും. പ്ലസ്ടു ക്ലാസുകള്‍ രാവിലെ ഒമ്പത് മുതല്‍ 11 വരെയും 12.30 മുതല്‍ 1.30 വരെയും ആയി ആറു ക്ലാസുകളാണ് ദിവസവും സംപ്രേഷണം ചെയ്യുക.


ഇവയുടെ പുനസംപ്രേഷണം കൈറ്റ് വിക്ടേഴ്‌സില്‍ രാത്രി 8.30 മുതലും കൈറ്റ് വിക്ടേഴ്‌സ് പ്ലസില്‍ പിറ്റേദിവസം വൈകുന്നേരം അഞ്ച് മുതല്‍ എട്ട് വരെയും ആയിരിക്കും. ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളും പത്താം ക്ലാസും നിലവിലുള്ള സമയക്രമത്തില്‍ത്തന്നെ സംപ്രേഷണം തുടരും. ഉച്ചയ്ക്ക് ശേഷവും റെഗുലര്‍ ക്ലാസുകള്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ സമയക്രമത്തില്‍ വീണ്ടും മാറ്റം വരുത്തുമെന്ന് കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത് അറിയിച്ചു. ഇംഗ്ലീഷ് മീഡിയം പ്രത്യേകം ക്ലാസുകളും സംപ്രേഷണം ചെയ്തുവരുന്നുണ്ട്. ക്ലാസുകളും സമയക്രമവും ഫസ്റ്റ്ബെല്‍ പോര്‍ട്ടലായ www.firstbell.kite. kerala. gov.in ല്‍ ലഭ്യമാണ്.


Plus one classes on first bell

Next TV

Related Stories
വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു

Jan 23, 2022 10:00 PM

വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു

വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ്...

Read More >>
ബാണാസുര ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jan 23, 2022 09:39 PM

ബാണാസുര ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ബാണാസുര ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം...

Read More >>
ഇന്ന് 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Jan 23, 2022 09:24 PM

ഇന്ന് 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് 45,449 പേര്‍ക്ക് കോവിഡ്-19...

Read More >>
ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

Jan 23, 2022 08:31 PM

ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി...

Read More >>
സുഭാഷ് ചന്ദ്രബോസിന്റെ ഹോളോ​ഗ്രാം പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി

Jan 23, 2022 08:17 PM

സുഭാഷ് ചന്ദ്രബോസിന്റെ ഹോളോ​ഗ്രാം പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി

സുഭാഷ് ചന്ദ്രബോസിന്റെ ഹോളോ​ഗ്രാം പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച്‌...

Read More >>
ഐ എച്ച് ആർ ഡി ജീവനക്കാർ സമരത്തിലേക്ക്

Jan 23, 2022 07:59 PM

ഐ എച്ച് ആർ ഡി ജീവനക്കാർ സമരത്തിലേക്ക്

ഐ എച്ച് ആർ ഡി ജീവനക്കാർ...

Read More >>
Top Stories